പത്തനംതിട്ട: ശബരിമല ചിത്തിര ആട്ടത്തിരുന്നാളിനു അൻപത്തിരണ്ടുകാരിയെ തടഞ്ഞ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി ഇലന്തൂർ സ്വദേശി സൂരജിനും ജാമ്യം അനുവദിച്ചില്ല.
സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സുരേന്ദ്രൻ ഗൂഢാലോചന നടത്തിയതിന് തെളിവായി പോലീസ് ഹാജരാക്കിയത്. കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം സുരേന്ദ്രന് രണ്ട് കേസുകളിൽക്കൂടി ജാമ്യം ലഭിച്ചു. കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
നവംബർ 17നു ശബരിമല സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ സുരേന്ദ്രനെ നിലയ്ക്കലിൽ നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. തീർഥാടകയെ ആക്രമിച്ച കേസിൽ വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.