ഭീകരവാദത്തിന് പിന്തുണയ്ക്കുന്ന രാജ്യത്തെ ഒറ്റപ്പെടുത്തണം- ഉച്ചകോടിയിൽ മോദി

ബിഷ്ടെക്: ഭീകരവാദത്തെ നേരിടാന്‍ സഹകരണം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാങ്ഹായി കോ ഓപ്പറേഷന്‍ ഉച്ചകോടിയിലാണ് മോദി പാകിസ്താനെ ലക്‌ഷ്യം വെച്ചു കൊണ്ട് ഇത്തരത്തിൽ പറഞ്ഞത്.

ജനങ്ങള്‍ തമ്മിലുള്ള സഹകരണം ഭീകരവാദത്തെ നേരിടുന്നതില്‍ പ്രധാനമാണ്. എസ്.സി.ഒയിലെ അംഗരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു. സുരക്ഷയും സമാധാനവുമാണ് മേഖലയുടെ പ്രധാന താത്പര്യങ്ങള്‍. അഫ്ഗാനിസ്ഥാന്റെ സ്ഥിരത മേഖലയിലെ സമാധാനത്തിന് അത്യന്താപേക്ഷിതമാണ്. എസ്.സി.ഒയിലെ അംഗരാജ്യങ്ങളുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.