ഭീകരര്‍ തട്ടിയെടുത്ത പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചനിലയില്‍

ശ്രീനഗര്‍: കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ തട്ടിയെടുത്ത പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചനിലയില്‍. കുല്‍ഗാമിലെ ഒഴിഞ്ഞ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കത്വയില്‍ പരിശീലനത്തിലായിരുന്ന സലീം അഹമ്മദ് ഷായെയാണ് അവധി ദിവസം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും അന്വേഷണം നടത്തുന്നതിനിടെയാണ് ജഡം കണ്ടെത്തിയത്. തെക്കന്‍ കശ്മീരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവം നടന്ന് ഒരു മാസത്തിനിടെയാണ് സമാനരീതിയില്‍ പോലീസുകാരനും വധിക്കപ്പെട്ടത്.