പ്രേരക്മാരെ നിയമിക്കും; ആർ എസ് എസ് മാതൃകയിൽ സംഘടനയെ വളർത്താൻ കോൺഗ്രസ്

ന്യൂഡൽഹി: ആർഎസ്എസ് മോഡലിൽ സംഘടനാ സംവിധാനം നടത്താൻ കോണ്‍ഗ്രസ് ഒരുങ്ങുന്നു. താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം എത്തിക്കാനായി പ്രേരക്മാരെ നിയമിക്കാനാണ് കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം. സെപ്റ്റംബര്‍ മൂന്നിന് ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള തീരുമാനം ഉണ്ടായത്.

അസമിൽ നിന്നുള്ള നേതാവ് തരുണ്‍ ഗോഗോയി മുന്നോട്ട് വച്ച നിര്‍ദ്ദേശത്തെ മറ്റുള്ളവര്‍ പിന്താങ്ങുകയായിരുന്നു. അഞ്ചുജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാർ ഉണ്ടാകും. മുഴുവന്‍സമയ പ്രവർത്തകർ ആയിരിക്കും പ്രേരക്മാര്‍. സെപ്റ്റംബർ അവസാനത്തിനുള്ളില്‍ പ്രേരക്മാരെ നിർദേശിക്കാൻ പിസിസികൾക്ക് നിർദേശം നല്‍കി. പുതിയ നീക്കം താഴെത്തട്ടില്‍ പാർട്ടിയെ പുനരുജീവിപ്പിക്കാൻ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

സെപ്റ്റംബര്‍ അവസാനത്തോടുകൂടി പ്രേരകുമാരുടെ പട്ടിക തരാന്‍ എ.ഐ.സി.സി സംസ്ഥാന നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.