സാമ്പത്തിക മാന്ദ്യ വിഷയത്തിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസ്

സാമ്പത്തിക പ്രതിസന്ധി വിഷയത്തിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാൻ കോണ്‍ഗ്രസ് തീരുമാനം. ദേശീയ പൗരത്വ പട്ടിക, കശ്മീര്‍ എന്നീ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. യോഗത്തിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ല. പാര്‍ട്ടികളുമായി ആലോചിച്ചതിന് ശേഷമായിരിക്കും തിയ്യതി നിശ്ചയിക്കുക.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റിന് പുറത്ത് നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ ആദ്യ യോഗമായിരിക്കും ഇത്.

ഈ മാസം അവസാന വാരം യോഗം നടന്നേക്കും. പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഒക്ടോബര്‍ 15 മുതല്‍ 25 വരെ ദേശവ്യാപകമായി സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തും.