കോൺഗ്രസ്സ് എം.എൽ.എയെ കാണാനില്ല; ബി.ജെ.പിയുടെ പിടിയിലെന്ന് ആരോപണം

ബെംഗളൂരു: യെഡിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിനുപിന്നാലെ പ്രതിഷേധത്തിനായി ചേർന്ന കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടത്തിൽ ഒരംഗം പങ്കെടുത്തില്ല. വിജയനഗർ എം.എൽ.എ ആനന്ദ് സിങ് ഒഴികെയുള്ള എല്ലാ കോൺഗ്രസ് എം.എൽ.എമാരും വിധാൻ സൗധയ്ക്കുമുന്നിൽ പ്രതിഷേധിക്കുകയാണ്. ഇയാൾ ബിജെപിയുടെ പിടിയിലാണെന്ന് കോൺഗ്രസ് എം.പി ഡി.കെ. സുരേഷ് സ്ഥിരീകരിച്ചു. ഇയാളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ബി.ജെ.പി ക്യാംപിലാണെന്നു സ്ഥിരീകരിച്ചത്.

ഒരു എം.എല്‍.എയെ ഡല്‍ഹിയിലേക്കു ചാര്‍ട്ടേഡ് വിമാനത്തിൽ കടത്തി, ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ഒന്നുചേരണമെന്നും ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.