കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണെന്ന് യെദ്യൂരപ്പ

.
ബംഗളുരു: കര്‍ണാടകയില്‍ നിരവധി കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ബിഎസ് യെദ്യൂരപ്പ. കര്‍ണാടക മന്ത്രിസഭയില്‍ ആദ്യഘട്ടത്തില്‍ ഇടംനേടാന്‍ കഴിയാത്തതില്‍ അസംതൃപ്തരായ എം.എല്‍.എമാരെ ലക്ഷ്യം വച്ചായിരുന്നു യെദ്യൂരപ്പയുടെ പരാമര്‍ശം.

സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമാകാന്‍ ശ്രമിക്കണമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാകണമെന്നും യെദ്യൂരപ്പ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്-ജെഡിഎസ് ഭരണത്തില്‍ അതൃപ്തരായി പുറത്തുവരുന്നവരെ സ്വീകരിക്കേണ്ടത് ബിജെപിയുടെ ചുമതലയാണെന്നും അത് പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.