ഗാന്ധി പ്രതിമക്ക് മുന്നില്‍ കോണ്‍ഗ്രസ്സ്- ജെഡിഎസ് എംഎല്‍എമാരുടെ സത്യാഗ്രഹം

ബെംഗളൂരു: വിധാന്‍സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കോണ്‍ഗ്രസ്സ്- ജെഡിഎസ് എംഎല്‍എമാരും നേതാക്കളുടെയും സത്യാഗ്രഹം. യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ പുതിയ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസും ജെഡിഎസ്സും രംഗത്തെത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി വിധാൻ സൗധയിലേക്ക് എത്തുമ്പോൾ പ്രതിഷേധവുമായി എതിരേക്കാനാണ് ഇവരുടെ ശ്രമം.

ഈഗൾട്ടൻ റിസോർട്ടിലുള്ള 76 എംഎൽഎമാരേയും വിധാൻ സൗധയ്ക്ക് മുന്നിലെത്തിച്ചു. ഇനി എത്താനുള്ള രണ്ട് എംഎൽഎമാർ ഉടൻ എത്തുമെന്നും നേതാക്കൾ അറിയിച്ചു. ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ എന്നിവര്‍ പ്രതിഷേധ സമരത്തില്‍ മുന്‍നിരയിലുണ്ട്‌.

കോൺഗ്രസ് എംഎൽഎമാർക്ക് പിന്നാലെ ജെഡിഎസ് എംഎൽഎമാരും വിധാൻ സൗധയിലേക്ക് എത്തിയിട്ടുണ്ട്. ജനാധിപത്യത്തെ ബിജെപി കശാപ്പു ചെയ്യുകയാണെന്ന് സത്യാഗ്രമിരുന്ന് കൊണ്ട് കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

റിസോര്‍ട്ടിലുണ്ടായിരുന്ന എംഎല്‍എമാരെ വിധാന്‍സൗധയ്ക്കു മുന്നില്‍ അണിനിരത്തി പുതിയൊരു രാഷ്ട്രീയ നീക്കത്തിനാണ് കോണ്‍ഗ്രസ്സ് തുടക്കം കുറിച്ചിരിക്കുന്നത്.കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് കൃത്യമായ ഒരു സന്ദേശം നല്‍കുകയാണ് സത്യാഗ്രഹ നീക്കത്തിലൂടെ കോണ്‍ഗ്രസ്സ് ലക്ഷ്യം വെക്കുന്നത്.

ജെഡിഎസ്സും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള സംയുക്ത പ്രതിഷേധത്തിലൂടെ പൊതുജനവികാരം ഇളക്കിവിടാനാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്‌