പശ്ചിമബംഗാളില്‍ റീപോളിംഗിനിടെ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്കേറ്റു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ റീപോളിംഗിനിടെ ബോംബേറിലും ആക്രമണത്തിലും രണ്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
തോക്കുമായെത്തിയ ആള്‍ ബാലറ്റുപെട്ടിയുമായി കടന്നു.  568 ബൂത്തുകളിലാണ് റീപോളിംഗ് നടന്നത്.  മാല്‍ഡയിലെ രത്വായില്‍ തോക്കുമായെത്തിയ ആള്‍ 76-ാം നമ്പര്‍ ബൂത്തില്‍ നിന്നും പോലീസുകാര്‍ നോക്കി നില്‍ക്കെ ബാലറ്റ് ബോക്‌സുമായി കടന്നുകളയുകയായിരുന്നു.

ചൊവ്വാഴ്ച തിരഞ്ഞെടുപ്പിനിടെ ഉണ്ടായ വ്യാപക ആക്രമണത്തില്‍ കനത്ത സുരക്ഷയിലായിരുന്നു റീപോളിംഗ്.  എന്നാല്‍ പലയിടത്തും അക്രമണം തുടര്‍ന്നു. പലയിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് കയ്യേറിയതായും പരാതിയുണ്ട്.

സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.  ഇവിടുത്തെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം, പശ്ചിമബംഗാള്‍ ഭവനിലേക്ക് മാര്‍ച്ച് നടത്തി.