മോദിക്ക് ക്ലീന്‍ ചിറ്റ് നൽകിയത് പുനഃപരിശോധിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് ക്ലീന്‍ ചിറ്റ് നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃപരിശോധിക്കും. റാലി നടക്കുന്ന സ്ഥലങ്ങളില്‍ സര്‍വേ നടത്താന്‍ നീതി ആയോഗിനെ ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ പിഎംഒയ്ക്കും നീതി ആയോഗിനുമാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. കമ്മിഷന്റെ നടപടികളില്‍ വിയോജിപ്പുമായി രംഗത്തെത്തിയ കമ്മിഷന്‍ അംഗം അശോക് ലവാസയുടെ കര്‍ശന നിലപാടിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. നീതി ആയോഗ് സിഇഒയോട് വിശദീകരണം ചോദിക്കണമെന്നായിരുന്നു ലവാസയുടെ നിലപാട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതി കമ്മിഷന്‍ നേരത്തെ തള്ളിയിരുന്നു.