കോളേജുകള്‍ ജൂണ്‍ ഒന്നിന് തുറക്കും, ക്ലാസുകള്‍ ഓണ്‍ലൈനായി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ ജൂണ്‍ ഒന്നിനുതന്നെ അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ലാസിനുള്ള ഇടപാടുകള്‍ ചെയ്യണം. എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും അതില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം.
സര്‍വകലാശാലാ പരീക്ഷകളും ജൂണ്‍ രണ്ടിന് തുടങ്ങുകയാണ്.
പരീക്ഷ കേന്ദ്രങ്ങളിലെത്തുന്ന അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. ഉത്തരകടലാസുകള്‍ ഏഴുദിവസം പരീക്ഷ കേന്ദ്രത്തില്‍ സൂക്ഷിക്കും. കുട്ടികള്‍ക്ക് ആവശ്യമായ സാനിറ്റൈസര്‍, സോപ്പ് എന്നിവ ലഭ്യമാക്കുന്നതിനു നിര്‍ദേശം നല്‍കി.