കൊച്ചി ക്യാന്‍സര്‍ സെന്റര്‍: മുഖ്യമന്ത്രി ഞായറാഴ്ച തറക്കല്ലിടും

കൊച്ചി: കൊച്ചി ക്യാന്‍സര്‍ സെന്ററിന് ഞായറാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും. അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ 400 കിടക്കകളോടുകൂടിയ ആശുപത്രി കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.  കിഫ്ബിയില്‍ നിന്നും അനുവധിച്ച 385 കോടി രൂപ ഉപയോഗിച്ച് രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം കിട്ടിയതോടുകൂടെ ആദ്യഘട്ട ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കമായി.  ഇപ്പോള്‍ താല്‍ക്കാലിക കെട്ടിടത്തിലാണ്  ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇവിടെ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പദ്ധതി രൂപരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതോടെ നിര്‍ദ്ദിഷ്ട പ്രദേശത്ത് വഴി വെട്ടലും നിലമൊരുക്കലും വേഗത്തിലാക്കിയിട്ടുണ്ട്.