മുഖ്യമന്ത്രിയോട് എല്ലാവരും ചോദിക്കാന്‍ ആഗ്രഹിച്ച, പേടിച്ച ചോദ്യവുമായി ജി.വിജയരാഘവന്‍; പിണറായിയുടെ മറുപടിയും ശ്രദ്ധേയം

കൊച്ചി : മുഖ്യമന്ത്രിയോട് എല്ലാവരും ചോദിക്കാന്‍ ആഗ്രഹിച്ചതും അതേസമയം ചോദിക്കാന്‍ ഭയപ്പെട്ടതുമായ ചോദ്യം ചോദിച്ച്, മുന്‍ സര്‍ക്കാരിന്റെ കാലത്തെ പ്ലാനിംഗ് ബോര്‍ഡ് അംഗവും ടെക്‌നോപാര്‍ക്കിന്റെ ആദ്യ സിഇഒയുമായിരുന്ന ജി വിജയരാഘവന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ടെലിവിഷന്‍ഷോ ആയ “നാം മുന്നോട്ട്” എന്ന പരിപാടിയിലാണ് ഇദ്ദേഹം മുഖ്യമന്ത്രിയോട് ശ്രദ്ധേയമായ ചോദ്യം ഉന്നയിച്ചത്. “ജനങ്ങളുടെ പള്‍സ് അറിയാത്ത ആളാണോ മുഖ്യമന്ത്രി? ഈ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ ഭയപ്പെടണോ ?”എന്നിങ്ങനെയായിരുന്നു ചോദ്യം.

ആളുകള്‍ അഭിപ്രായം പറയാന്‍ എന്തോ ശങ്കിക്കുന്നു എന്നത് ഈ ഒരു പ്രചരണത്തിന്റെ ഭാഗമാണ്. അങ്ങേയറ്റം സൗഹൃദപരമായി തന്നെ എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാറുണ്ട്. ഒരു അകല്‍ച്ചയുടെ പ്രശ്നം ഉണ്ടാകുന്നതേയില്ല. തന്റെ അടുത്ത് വരുന്നവര്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ വേറെയുമാളുകള്‍ കാത്തുനില്‍ക്കുന്നു എന്നതുകൊണ്ട് അനാവശ്യമായി സംസാരം നീട്ടിക്കൊണ്ടുപോകാറില്ല. ചില ആള്‍ക്കാര്‍ ചില വിശേഷണങ്ങള്‍ ചാര്‍ത്തിതരുന്നതാണ്. അതിനുള്ള ശ്രമം പണ്ടും ഇപ്പോഴും ഉണ്ടായിട്ടുണ്ട്. അതൊക്കെ ആ വഴിക്ക് നടക്കട്ടെ എന്ന് മാത്രമേ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ ഷോ ആയ ‘നാം മുന്നോട്ട്’ കഴിഞ്ഞ ഡിസംബര്‍ 31 മുതലാണ് സംപ്രേക്ഷണം ചെയ്‌തു തുടങ്ങിയത്. ദൂരദര്‍ശന്‍ മലയാളം,  കൈരളി ചാനല്‍ ഉള്‍പ്പെടെയുള്ള ചാനലുകളിലൂടെ  ഒന്നിലേറെ ചാനലുകളില്‍ ഈ 22 മിനിട്ട് പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരക.