നിയമം ലംഘിച്ചാല്‍ മുഖം നോക്കാതെ നടപടി; പോലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

 

മലപ്പുറം: നിയമം ലംഘിച്ചാല്‍ പദവി നോക്കാതെ നടപടി എടുക്കുമെന്ന് പോലീസുകാര്‍ക്ക് മുഖ്യ മന്ത്രിയുടെ മുന്നറിയിപ്പ്. നിയമം വിട്ട് പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ പദവി നോക്കാതെ കര്‍ശന നടപടിക്ക് വിദേയരാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അറുപതിനായിരം അംഗങ്ങളുള്ള പോലീസ് സേന സമൂഹത്തിന്റെ പരിച്ഛേദമാണെന്നു പറയുന്നതില്‍ കാര്യമില്ല. ചെയ്യേണ്ടതും ചെയ്യരുതാത്തതും കൃത്യമായി പഠിക്കുകയും പരിശീലനം ചെയ്യുകയും ചെയ്തവരാണു പോലീസ് ഉദ്യോഗസ്ഥകരെന്നും മുഖ്യ മന്ത്രി ഓര്‍മിപ്പിച്ചു. കേരള പോലീസിന്റെ നാലു ബറ്റാലിയനുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡിനെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

പലവിധ യശസ്സുള്ള സംസ്ഥാനമാണ് കേരളം. പോലീസുകാര്‍ ജനങ്ങളോടു നല്ല സമീപനം സ്വീകരിക്കണമെന്നും മുഖ്യ മന്ത്രി പറഞ്ഞു. നിയമത്തില്‍ നിന്ന്് വ്യതിചലിക്കുന്ന അപൂര്‍വം ചില ഉദ്യോഗസ്ഥരുണ്ട്. പുതിയ സേനാംഗങ്ങള്‍ അത്തരം തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.ജനങ്ങള്‍ക്കു ഫലപ്രദമായ സേവനം ഉറപ്പുവലരുത്തുന്നതിന് പേലീസിന്റ ഉയര്‍ന്ന വിദ്യാഭ്യാസം സഹായകമാകണമെന്നും അദ്ദേഹം പറഞ്ഞു.

എംഎസ്പി, എസ്എപി, കെഎപി-2, കെഎപി-4 എന്നിവയില്‍ നിന്നാണ് 530 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉള്‍പ്പെടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.