ഗാനരചയിതാവും നാടക കൃത്തുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു

തിരുവനന്തപുരം:കവിയും ചലച്ചിത്ര ഗാനരചയിതാവും നാടക കൃത്തുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. ദേവതാരു പൂത്തു, പാതിരാ താരമേ, ശ്യാമ
മേഘമേ നീ, ധനുമാസക്കാറ്റേ, സിന്ദൂര തിളക്കവുമായ്, ഹൃദയവനിയിലെ നായികയോ തുടങ്ങിയ നിരവധി ഗാനങ്ങളിലൂടെ ചുനക്കര ശ്രദ്ധേയനായി.