ട്രംപിന്റെ മകള്‍ ഇവാന്‍കയ്ക്ക് ലഭിച്ച ട്രേഡ്മാര്‍ക്കുകള്‍ വിവാദത്തിലേയ്ക്ക്

ഷാങ്ഹായ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന് ചൈനയില്‍ ലഭിച്ച ട്രേഡ്മാര്‍ക്കുകള്‍ വിവാദത്തിലേക്ക്. അഞ്ച് ബിസിനസ് ട്രേഡ്മാര്‍ക്കുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ചൈനീസ് ടെലികോം കമ്പനിയായ സെഡ്ടിയ്ക്കുള്ള വ്യാപാരവിലക്ക് യുഎസ് സര്‍ക്കാര്‍ റദ്ദാക്കിയതാണ് ചര്‍ച്ചയാകുന്നത്.

സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സ് ഇന്‍ വാഷിങ്ടണിന്റേതാണ് കണ്ടെത്തല്‍. തുണിത്തരങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള ഉല്‍പന്നങ്ങളുമായികഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇവാന്‍ക സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് ഈ മാസം ആറിനാണ് അംഗീകാരം ലഭിച്ചത്. ‘ഇവാന്‍ക ട്രംപ് മാര്‍ക്‌സ്’ എന്ന കമ്പനിക്കു ചൈനയില്‍ ഒരു ഡസനിലേറെ ട്രേഡ്മാര്‍ക്കുകളുണ്ട്.