ഉയര്‍ന്ന ജനാധിപത്യ മൂല്യമുള്ള സംസ്ഥാനമാണ് കേരളം, പോലീസും അതിനനുസരിച്ച് മാറണം : താക്കീതുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : ഉയര്‍ന്ന ജനാധിപത്യ മുല്യമുള്ള സംസ്ഥാനമാണ് കേരളം. ഇവിടുത്തെ പോലീസും അതിനനുസരിച്ച് വേണം പെരുമാറാന്‍ എന്ന് മുഖ്യമന്ത്രി. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് പോലീസിന് മുഖ്യമന്ത്രിയുടെ ഈ താക്കീത്.
മേല്‍ ഉദ്യോഗസ്ഥര്‍ അവരുടെ കീഴില്‍ അനാവശ്യ ഡ്യൂട്ടിക്ക് നിയമിച്ചവരെ തിരികെ വിളിക്കണമെന്നും പോലീസ് ചട്ടങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നിഷ്‌കര്‍ഷിച്ചു. പോലീസ് തലപ്പത്തുള്ളവരുടെ ഉന്നത തല യോഗത്തിലാണ് കീഴുദ്യോഗസ്ഥരെക്കൊണ്ട് ദാസ്യവേല ചെയ്യിക്കുന്ന പോലീസ് രീതികള്‍ക്ക് താക്കീത് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി സംസാരിച്ചത്.