ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ ഗവേഷണം നടത്തുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കോടികളുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ ഗവേഷണം നടത്തുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന്
ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് പദ്ധതി, സ്പ്രിംഗളര്‍,  പമ്പയിലെ മണല്‍ കൊള്ള, ബെവ്‌കോ ആപ്പ്  തുടങ്ങിയവ പരിശോധിച്ചാല്‍ കൗശലപൂര്‍വ്വവും ശാസ്ത്രീയമായും കൊള്ള നടത്താനുള്ള സര്‍ക്കാരിന്റെ മികവ് ബോദ്ധ്യപ്പെടും.നടക്കുകയില്ലെന്ന് ഉറപ്പുള്ള വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കുക, അതിന് കോടികളുടെ കണ്‍സള്‍ട്ടന്‍സി നല്‍കുക, കമ്മീഷന്‍ അടിക്കുക. ഇതാണ് സര്‍ക്കാരിന്റെ രീതി.
2. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം   നിരവധി പദ്ധതികള്‍ക്ക് കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ കോടികളാണ്  നല്‍കുന്നത്്.  ഇതിന് പിന്നിലെല്ലാം  വന്‍ അഴിമതിയാണ്്് നടക്കുന്നത്്.  ഇതിന്റെ   ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാനത്ത് ഇലക്ട്രിക് ബസുകള്‍  നിര്‍മിക്കുന്നതുമായി  ബന്ധപ്പെട്ട ഇ- മൊബിലിറ്റി  പദ്ധതിക്കായി ലണ്ടന്‍ ആസ്ഥാനമായ  പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കണ്‍സള്‍ട്ടന്‍സി നല്‍കിക്കൊണ്ടിറക്കിയ ഉത്തരവ്്. മൂവായിരം ഇലക്ട്രിക് ബസുകള്‍ ഇറക്കുന്നതിനായി ആകെ 4500 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്്.  ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ  കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത് .
ഇത് അതീവ ദുരൂഹമാണ്.

2. ഇന്ത്യയില്‍  സെബിയുടെ നിരോധനം നേരിടുന്ന ഈ   കമ്പനിക്കെതിരെ  ഒമ്പതോളം   കേസുകള്‍  വിവിധ കണ്‍സള്‍ട്ടന്‍സി കരാറുകളുമായി  ബന്ധപ്പെട്ട വിവിധ കോടതികളില്‍   നിലിവിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍  പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്്്്.    സത്യം കുഭകോണം, വിജയമല്യയുടെ നേതൃത്വത്തില്‍ നടന്ന് യുണൈറ്റഡ് സ്പിരിറ്റ് സ്‌കാം, നോക്കിയാ ഇടപാടിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയില്‍ ആരോപണ വിധേയമായ കമ്പനിയാണിത്. ഈ  ആരോപണങ്ങളെ തുടര്‍ന്ന്   സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി)  അന്വേഷണം നടത്തുകയും 2018 മാര്‍ച്ച് 31 ന് രണ്ടു വര്‍ഷത്തേക്ക് ഈ കമ്പനിയെ നിരോധിക്കുകയും ചെയ്തു.

ഇരുപതാം ലാക്കമ്മീഷന്‍ ചെയര്‍മാനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസുമായ ജസ്റ്റീസ് എ.പി.ഷായുടെ നേതൃത്വത്തിലുള്ള വിസില്‍ ബ്ളോവേഴ്സ് ഫോറം 2017 ല്‍  ഈ കമ്പനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

ഈ കമ്പനിക്ക് 2017 മുതല്‍  കേരളം  സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ ഈ കമ്പനിക്ക് കരാര്‍ നല്‍കരുതെന്നു  കാണിച്ച് ജസ്റ്റീസ് എ.പി.ഷാ   അധ്യക്ഷനും  പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണടക്കമുളളവര്‍ അംഗങ്ങളുമായ വിസില്‍  ബ്‌ളോവേഴ്‌സ് ഫോറം   മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.
ഒരു വിദേശ കമ്പനി വഴി 500  കോടി രൂപ ഇന്ത്യയില്‍ അനധികൃതമായി  നിക്ഷേപിച്ചു എന്നും ഇതില്‍ 41 കോടി  രൂപയുടെ ബിനാമി ഇടപാടുകള്‍  ഉള്‍പ്പെടുന്നു എന്നുമുള്ള ഞെട്ടിപ്പിക്കുന്ന  വിവരങ്ങളാണ് ഈ കത്തില്‍ ഉണ്ടായിരുന്നത്.

ഇത്രയും ആരോപണങ്ങള്‍ നേരിടുന്ന ഒരു ബഹുരാഷ്ട്ര കമ്പനിക്കാണ് സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി നല്‍കിയത്.  മാനദണ്ഡങ്ങള്‍ മറികടന്ന് നടക്കില്ലെന്ന് ഉറപ്പുള്ള ഇമൊബിലിറ്റി പദ്ധതിക്കായി മുഖ്യമന്ത്രി നേരിട്ട് താത്പര്യമെടുത്താണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്.  സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 17/8/2019 ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ കൂടിയ യോഗത്തില്‍ വച്ചാണ് ഈ വിവാദ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി  നല്‍കിയത്. ഏറ്റവും പ്രധാനമായി ടെന്‍ഡര്‍ വിളിക്കാതെ ക്യാബിനറ്റ് അറിയാതെ മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഇടപാട് ചട്ടലംഘനവും നിയമവിരുദ്ധവുമാണ്. ഈ കാരണത്താല്‍ ഇത് അടിയന്തിരമായി റദ്ദ് ചെയ്ത്  ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.

ഇ- മൊബിലിറ്റി പദ്ധതിക്ക് മാത്രമല്ല, കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി, കെ.ഫോണ്‍ പദ്ധതി തുടങ്ങിയവയ്ക്കും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയിട്ടുള്ളത്.

എനിക്ക്്   ഇതുമായി  ബന്ധപ്പെട്ട ചിലചോദ്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കാനുണ്ട്്

1. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് എന്താണ് സാമ്രാജ്യത്വ രാഷ്ട്രത്തിലെ ഈ കമ്പനിയോട് ഇത്ര താത്പര്യം  എന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രിയും ഈ കമ്പനിയുമായുള്ള ബന്ധം വെളിപ്പെടുത്തണം.

2.  ഈ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത്  ഗതാഗതമന്ത്രിയും  അറിഞ്ഞ്  കൊണ്ടാണോ?

3. സെബിയുടെ നിരോധനം നിലനില്‍ക്കേ  എന്തിനാണ് ഇത്ര ധൃതി പിടിച്ച് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഈ കമ്പനിക്ക് കണ്‍സള്‍ട്ടസി നല്‍കിയത്.

4. കെ പി എം ജിക്ക്  റീ ബില്‍ഡ്  കേരളയില്‍   കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്   ചട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടാണെന്ന്  വെളിപ്പെടുത്തിയ മുഖ്യമന്ത്രി,   പ്രൈസ് വാട്ടര്‍  ഹൗസ് കൂപ്പറിന് ഏത് ചട്ടങ്ങളുടെയും നിയമങ്ങളുടെയും  പിന്‍ബലത്തിലാണ് കരാര്‍ നല്‍കിയതെന്ന് വ്യക്തമാക്കണം.

5.   പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെതിരെ മുന്‍  ലാ കമ്മീഷന്‍ ജസ്റ്റിസ്  ഷായെപ്പോലുള്ള ഉന്നതശീര്‍ഷരായ നിയമജ്ഞര്‍  മുഖ്യമന്ത്രിക്ക്  നല്‍കിയ കത്തന്‍മേല്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് വെളിപ്പെടുത്തണം.

സാങ്കേതിക സര്‍വ്വകലാശാല.

എ പി ജെ അബ്ദുള്‍കലാം സാങ്കേതിക  സര്‍വ്വകലാശാലയിലെ   വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റി വയ്കണമെന്നാവശ്യപ്പെട്ട് ധാരാളം പരാതികള്‍ വിദ്യാര്‍്തഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും  തനിക്ക് ലഭിച്ചിട്ടുണ്ട്    പരീക്ഷകള്‍ മാറ്റി വയ്കാത്തത് കൊണ്ട്  വളരെയേറെ ബുദ്ധിമുട്ടുകള്‍  ഇവര്‍  അനുഭവിക്കുന്നുണ്ട.   കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍   ഈ പരാതികള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് താന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്ത്  നല്‍കുമെന്നും   രമേശ് ചെന്നിത്തല  വ്യക്തമാക്കി.

തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം.

തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിനെതിരായ      പ്രക്ഷോഭത്തെ കരിമണല്‍ ലോബിക്ക് വേണ്ടിയുള്ള സമരമെന്നാക്ഷേപിച്ച   വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിലപാട് അതീവ ദൗര്‍ഭാഗ്യകരമായി  പോയി.   കെ പി സി സി  മുന്‍ പ്രസിഡന്റ് വി എം സുധീരന്‍  ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍  കരിമണല്‍ ഖനനം  പാടില്ലന്നാവശ്യപ്പെട്ട്  പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയൊരു പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തിരുന്നു.  അന്നദ്ദേഹം ആലപ്പുഴയിലെ എം പിയായിരുന്നു. അന്ന് ആലപ്പുഴയിലെ എം എല്‍ എ ആയിരുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ആ പ്രക്ഷോഭത്തിന്റെ മുന്നിലുണ്ടായിരുന്നു, എം എ ബേബിയുള്‍പ്പെടെയുള്ള സി പിഎം നേതാക്കളും   ആ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും മനുഷ്യമതില്‍ തീര്‍ക്കുകയും ചെയ്തിരുന്നു.  ആലപ്പുഴയുടെ തീരത്ത് കരിമണല്‍ ഖനനം പാടില്ലന്ന നിലപാടായിരുന്നു അന്നെല്ലാവര്‍ക്കും. എന്നാല്‍ ഇപ്പോള്‍ സി പിഎം  അതില്‍ നിന്ന് പിന്നോക്കം പോയി.  എന്നാല്‍ സി പിഐ  കോണ്‍ഗ്രസ് ജനതാദള്‍  തുടങ്ങിയ രാഷ്ട്രീയ കക്ഷികളും ധീവരസഭയുമുള്‍്‌പ്പെടെ എല്ലാവരും അവിടെ കരിമണല്‍ ഖനനം വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. അതിനെ ആക്ഷേപിക്കുന്ന വിധത്തിലാണ് ഇ പി ജയരാജന്‍ സംസാരിച്ചത്്്. അവിടെ നടക്കുന്നത് ജനങ്ങളുടെ സമരമാണ്. ആലപ്പുഴയുടെ തീരപ്രദേശത്തെ ഒരു എം എല്‍ എ എന്ന നിലയില്‍ ഞാനും ആ സമരത്തിന്റെ മുന്‍പന്തിയിലുണ്ട് ഇ പി ജയരാജന്‍ തന്റെ പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പ്  പറയണം.  അവിടുത്തെ കരിമണല്‍ ഖനനം പാരസ്ഥിതിക  പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും.  കരിമണല്‍ ഖനനത്തിനെതിരെ കെ പി സി സി മുന്‍ പ്രസിഡനന്റ് വി എം സുധീരന്‍  സുധീരന്‍ നടത്തിയ സത്യാഗ്രഹ വേദിയില്‍ ഞാന്‍ എത്തിയിരുന്നു. സ്ത്രീകളും കുട്ടികളും  അടങ്ങുന്ന വലിയ ജനമസമൂഹമാണ്   സമരത്തിന് പിന്നിലുള്ളത്. സര്‍ക്കാര്‍ അടിയന്തിരമായി ഖനനത്തില്‍ നിന്ന് പിന്‍മാറണം.