ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍  ബി ജെ പി ശ്രമിക്കുന്നു: രമേശ് ചെന്നി്ത്തല

തിരുവനന്തപുരം:    രാജസ്ഥാനില്‍  ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ   സര്‍ക്കാരിനെ അട്ടിമറിക്കാന്‍   കേന്ദ്രം ഭരിക്കുന്ന ബി ജെ പി
സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.  ഭരണഘടനയുടെ സംരക്ഷകനാകേണ്ട  ഗവര്‍ണ്ണറെ ഉപയോഗിച്ച്
ഭരണഘടനയുടെ  അടിസ്ഥാന മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ബി  ജെ പി   ശ്രമിക്കുകയാണ്.   ഹൈക്കോടതിയും ഗവര്‍ണ്ണറുടെ ഓഫീസുമെല്ലാം  ഉന്നതമായ
ഭരണഘടനാസ്ഥാപനങ്ങളാണ്.  നിയമസഭാ സമ്മേളനം  വിളിക്കണമെന്ന  രാജസ്ഥാന്‍ സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിയ  ഗവര്‍ണ്ണറുടെ  നപടി ജനാധിപത്യ
വിരുദ്ധമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശത്തില്‍ ഇടപെടാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ല.
ജനാധിപത്യ സ്ഥാപനങ്ങളുടെ കാവലാളായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണ്ണര്‍ അവയുടെ  അന്തകനായി മാറുന്നത്   വലിയ ദുരന്തമാണെന്നും  രമേശ്
ചെന്നിത്തല പറഞ്ഞു.
മണിപ്പൂര്‍ , കര്‍ണ്ണാടക, മധ്യപ്രദേശ് തുടങ്ങിയ   സംസ്ഥാനങ്ങളില്‍  ജനങ്ങള്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരുകളെ
ഭരണഘടനാതീത മാര്‍ഗങ്ങള്‍ ഉപയോഗിച്ച്   കേന്ദ്രം ഭരിക്കുന്ന ബി ജെ പി  സര്‍ക്കാര്‍   അട്ടിമറിക്കുകയായിരുന്നു. ഇപ്പോള്‍ രാജസ്ഥാനിയും അതേ മാര്‍ഗം
അവര്‍ അവലംബിക്കുകയാണ്. ഇതിനെതിരെയുള്ള അതിശക്തമായ  പ്രതിഷേധത്തിനാണ്  രാജ്യം സാക്ഷ്യം വഹിക്കുന്നത്.  കോവിഡ് 19 ന്റെ മഹാമാരിയെ
ചെറുക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര  സര്‍ക്കാരും പ്രധാനമന്ത്രിയും   ഇപ്പോള്‍   ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനാണ്   ശ്രമിക്കുന്നതെന്നും
രമേശ് ചെന്നിത്തില കുറ്റപ്പെടുത്തി.