കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അന്താരാഷ്ട്ര മുതലാളിത്ത കമ്പനിക്ക് വേണ്ടി  ഘോരഘോര വാദിക്കുന്നത്  അമ്പരപ്പോടെയാണ് ജനങ്ങള്‍ കാണുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിടുന്ന പ്രൈസ് വാട്ടര്‍   ഹൗസ്  കൂപ്പര്‍   എന്ന ഒരു അന്താരാഷ്ട്ര മുതലാളിത്ത  കമ്പനിക്ക് വേണ്ടി  ഘോരഘോര വാദിക്കുന്നത്  അമ്പരപ്പോടെയാണ് കേരളത്തിലെ ജനങ്ങള്‍ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രൈസ് വാ്ട്ടര്‍ കൂപ്പര്‍ ഹൗസിനെ ഇ  മൊബലിറ്റി പദ്ധതിയുടെ ഭാഗമായ ഇ ബസ് പദ്ധതിയുടെ  കണ്‍സള്‍ട്ടന്‍സി   നല്‍കിയതിനെ   ന്യായീകരിച്ച് കൊണ്ട് മുഖ്യമന്ത്രി നിരത്തിയ വാദങ്ങള്‍  നിലനില്‍ക്കുന്നതല്ല.

1. സെബി  നിരോധിച്ച കമ്പനിയും കണ്‍സള്‍ട്ടന്‍സി നല്‍കിയ കമ്പനിയും തമ്മില്‍  യാതൊരു ബന്ധവുമില്ല.

അത്  പച്ചക്കള്ളമാണ്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന   അന്താരാഷ്ട്ര കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.  അവര്‍  തങ്ങളുടെ ബിസിനസിനായി വിവിധ പേരുകളില്‍ അറിയപ്പെടുന്നുവെന്ന് മാത്രം.  ഒരു അന്താരാഷ്ട്ര കമ്പനി  നിയമത്തിന്റെ  പിടിയില്‍ നിന്ന് രക്ഷപെടാന്‍ വിവിധ പേരുകള്‍ സ്വീകരിക്കുന്നത് അനുവദിക്കാനാകില്ല.  നിരോധനം ഫലപ്രദമാകണമെങ്കില്  price water house  എന്ന   നെറ്റ് വര്‍ക്കിംഗിനെ തന്നെ   നിരോധിക്കണം’   പ്രസ്തുത  ഉത്തരവിലെ 194ാം ഖണ്ഡികയില്‍ അമേരിക്കന്‍ സെക്യുരിററി ആന്റ് എക്‌സേഞ്ച് കമ്മീഷന്‍  പുറത്തിറക്കിയ മറ്റൊരു  ഉത്തരവ്  സെബി   പ്രദിപാദിക്കുകയാണെന്നും ,  പ്രൈസ് വാട്ടര്‍ ഇ്ന്ത്യയും അതിന് കീഴിലുള്ള  മറ്റു കമ്പനികളും  ഒരേ ഓഫീസില്‍ ഒരേ  ഫോണ്‍ നമ്പറില്‍ ഒരു വ്യത്യസവുമില്ലാതെ പ്രവര്‍ത്തിക്കുന്നവയാണെന്നുമാണ്.  അതായത്  ഇത് നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപെടാന്‍വേണ്ടിയുള്ളതാണ്.  എന്ന്  വച്ചാല്‍ സെബി  നിരോധിച്ച  കമ്പനി  തന്നെയാണ് പ്രൈസ് വാട്ടര്‍ ഹൗസ്   എന്ന കമ്പനി. അവരുടെ  കമ്പനിക്ക്  തന്നെയാണ്  ഇ ബസിനായുള്ള ഡി പി ആര്‍    തെയ്യാറാക്കുന്നതിനുള്ള കണ്‍സണ്‍ട്ടന്‍സി  കേരള സര്‍ക്കാര്‍  നല്‍കിയിരിക്കുന്നത്.  ഈ  വസ്തുത അറിയാവുന്നത് കൊണ്ടാണ് ഇന്ത്യയിലെ മികച്ച നിയമജ്ഞരായ ജസി്റ്റിസ് എ പി ഷായും, അഡ്വ പ്രശാന്ത് ഭൂഷണുമടക്കം ഇവര്‍ക്ക് കണ്‍സണ്‍ട്ടന്‍സി കരാര്‍ നല്‍കരുതെന്ന് കാണിച്ച്  മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

2. നിക്‌സി എം പാനല്‍ കമ്പനിയായത് കൊണ്ടാണ് ടെണ്ടര്‍ ഇല്ലാതെ നല്‍കിയതെന്നാണ് മുഖ്യമന്ത്രിയുടെ അടുത്ത വാദം
ഇതും  ശരിയല്ല, 2013 ലെ nicsi പുറപ്പെടുവിച്ച   സര്‍ക്യുലറില്‍  (പകര്‍പ്പ് നിങ്ങള്‍ക്ക് നല്‍കാം ) ഒരു കമ്പനിയെ   സര്‍ക്കാര്‍  കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുക്കേണ്ടതെങ്ങിനെയെന്ന്   വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍  ഒരു പ്രത്യേക കമ്പനിയെ തീരുമാനിച്ചാല്‍ ആ വിവരം നിക്‌സി യെ അറിയിക്കുണം.  പിന്നീട് നിക്സി  അവരുമായി കരാറില്‍  ഏര്‍പ്പേടേണ്ടത്.
ഇതില്‍ വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട്     നിക്സി  എംപാനല്‍ ചെയ്ത കമ്പനികള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ കൂടാതെ കരാര്‍ നല്‍കാമെന്ന് കേരളം സര്‍ക്കാര്‍ തീരുമാനിച്ചിരിന്നുവോ? അങ്ങിനെ ക്യാബിനറ്റ് ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ ആ ഉത്തരവിന്റെ പകര്‍പ്പ് കേരളം സമൂഹത്തിനു മുന്‍പാകെ സമര്‍പ്പിക്കാന്‍ ഞാന്‍ മുഖ്യമന്ത്രി തെയ്യാറാകുമോ  എന്ന്  ഞാന്‍ വെല്ലുവിളിക്കുന്നു.

കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജിരിവാള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ക്രമത്തിന്റെ പകര്‍പ്പുകള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.  നിക്‌സി എം പാനല്‍ ചെയ്ത   കമ്പനികള്‍ക്ക്  കണ്‍സള്‍ട്ടന്‍സി  നല്‍കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.     അവിടെ ക്യാബിനറ്റ് വിശദമായി ചര്‍ച്ച ചെയ്തു തീരുമാനം എടുത്ത ശേഷമാണു നിക്‌സിയുടെ  എംപാനലിലില്‍ നിന്നും കരാര്‍ നല്കാന്‍ തീരുമാനമായത്.

കേന്ദ്രം എംപാനല്‍ ചെയ്ത ഒരു ഏജന്‍സിയെ പ്രോജക്ടറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചട്ടപ്രകാരം ചുമതലപ്പെടുത്തിതില്‍  എന്ത് ക്രമക്കേടാണ് നടന്നത് എന്ന പ്രതിപക്ഷനേതാവ് വ്യക്തമാക്കണമെന്നാണ് ഇന്നലെത്തെ പത്രസമ്മേളത്തില്‍ മുഖ്യമന്ത്രിപറഞ്ഞത്.
ഈ പ്രസ്താവനയിലൂടെ കേരളീയ പൊതുസമൂഹത്തെ ഒന്നാകെ കബളിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
2013 ല്‍പുറത്തിറക്കിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ മൊബിലിറ്റി മിഷന്‍ പ്ലാന്‍ 2020 പ്രകാരമാണ് കേരളത്തിലും ഇ-മൊബിലിറ്റി പദ്ധതി കൊണ്ടുവരാനുള്ള ആലോചനകള്‍ സര്‍ക്കാര്‍ തുടങ്ങിയത്.
ഈ പദ്ധതി തീര്‍ത്തും സുതാര്യമായി നടപ്പാക്കാമെന്നിരിക്കെ സ്വിസ്സര്‍ലെന്‍ഡ് ആസ്ഥാനമായ HESS എന്ന കമ്പനിയെ വഴിവിട്ടു സഹായിക്കാന്‍ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രിയുടെ നടപടികളെന്ന് വ്യക്തമാണ്.
2018 നവംബര്‍ മുതല്‍ സര്‍ക്കാര്‍ ഈ കമ്പനിയുമായി വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഈ കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം പൊതുമേഖലാ സ്ഥാപനമായ KAL മായി ചേര്‍ന്ന് ഒരു Joint Venture  തുടങ്ങാന്‍ ആലോച്ചിരുന്നോ, ഇതുമായി ബന്ധപ്പെട്ട MoU ഏകപക്ഷീയമായി ഒപ്പിടാനുള്ള ശ്രമം  ചീഫ് സെക്രട്ടറിയുടെയും ധനകാര്യവകുപ്പിന്റെയും എതിര്‍പ്പുകളെ തുടര്‍ന്നല്ലേ നടക്കാതെ പോയത്.
എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രി ആദ്യം വ്യക്തത വരുത്തേണ്ടതുണ്ട്.  ഈ ധാരണപ്രകാരം അടുത്ത 4 വര്‍ഷംകൊണ്ട് കേരളത്തില്‍ 6000 കോടി രൂപ മുടങ്ങി 4000 ബസ്സുകള്‍ നിര്‍മ്മിക്കാന്‍ ആലോചിച്ചിരുന്നോ? ചീഫ് സെക്രട്ടറിയുടെയും ധനകാര്യവകുപ്പിന്റെയും എതിര്‍പ്പിനെത്തുടര്‍ന്നല്ലേ ഇതുമായി ബന്ധപ്പെട്ട MoU ഒപ്പിടാന്‍ കഴിയാതെ പോയത്.
ഈ വിഷയത്തില്‍ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പും ഉന്നയിച്ച  കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ട ബാധ്യതമുഖ്യമന്ത്രി തയ്യാറാകണം.

1. HESS എന്ന കമ്പനിയെ മാത്രം മുന്‍നിര്‍ത്തി ഇങ്ങനെ ഒരു  Joint Venture നിര്‍മ്മിക്കുന്നതിനും  ങീഡ ല്‍ ഒപ്പിടുന്നതും സര്‍ക്കാര്‍ തീരുമാനിച്ചത് എന്തു മാനദണ്ഡം ഉപയോഗിച്ചാണ്.

2. ഈ പദ്ധതിയിലൂടെ നിര്‍മ്മിക്കപ്പെടുന്ന  3000 ബസ്സുകളുടെ  വില എന്ത് അടിസ്ഥാനത്തിലാണ്  തീരുമാനിച്ചത്.
3. Joint Venture ല്‍ സ്വകാര്യ കമ്പനിയായ HESS ന് 51 ശതമാനം ഓഹരിയും  സര്‍ക്കാരിന് 49 ശതമാനം ഓഹരിയും എന്ന അനുപാതം ആരാണം തീരുമാനിച്ചത്.
4. 6000 കോടി രൂപയുടെ മുതല്‍മുടക്ക് കണക്കാക്കപ്പെടുന്ന പദ്ധതിക്ക് എന്തുകൊണ്ടാണ് ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നത്.
5. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പും ഉന്നയിച്ച ആക്ഷേപങ്ങള്‍ മറികടക്കാനല്ലേ പ്രൈസ് വാട്ടര്‍ കൂപ്പറിനെ ഡീറ്റൈയ്ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഏല്പിച്ചത്.
6. Detail Project Report  തയ്യാറാക്കുന്ന  price  Water Cooper യുമായുള്ള ചീഫ് സെക്രട്ടറി മീറ്റിംഗില്‍ HESS ന്റെ പ്രതിനിധികള്‍ പങ്കെടുത്തത് ഇതിനുള്ള ഏറ്റവും വലിയ തെളിവല്ലേ.
7. ആ മീറ്റിംഗിലെ മിനിറ്റ്സ് MoU അടിയന്തരമായി ഒപ്പിടണമെന്ന ആവശ്യമാണ് മുന്നോട്ടു വച്ചിരിക്കുന്നതാണ് കാണു ന്നത്. കോവിഡ് പ്രതിസന്ധിമൂലം മാത്രമാണ് ഇത് നീണ്ടുപോയത് എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണം.
8. അതായത് കോണ്‍ട്രക്ട് ആര്‍ക്ക് എന്ന് നേരത്തെ തീരുമാനിച്ചതിനുശേഷമാണ് പദ്ധതിയുടെ പ്രായോഗികത പഠനത്തിനായി Prise Water Cooper ന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്.
9. ആരാണ് h e s s നെ തിരഞ്ഞെടുത്തത്്്,  ആരാണ് ജോയിന്റ് വെഞ്ചറിന് മുന്‍കൈ എടുത്തത്്്, ആരാണ്  pwc യെ തിരഞ്ഞെടുത്തത്് . മുഖ്യമന്ത്രിക്കൊരു പാരമ്പര്യമുണ്ട്.  കണ്‍സള്‍ട്ടന്‍സിയെ കോണ്‍ട്രോക്റ്റ് ആക്കിയ പാരമ്പര്യമുണ്ട്്് .  അത് എല്ലാവര്‍ക്കും അറിയാം.

10.     പഴയ കാലത്തെ നേതാക്കന്‍മാരോടാലോചിച്ച് പറയണമന്നായിരുന്നു മുഖ്യമന്ത്രി എനിക്ക് നല്‍കിയ ഉപദേശം.  ഞാന്‍ അവരോട് ആലോചിച്ചിട്ട് തന്നെയാണ് ഇതെല്ലാ ംപറയുന്നത്്്. ഏകെ ആന്റണിയുടെ കാലത്താണ് ജിമ്മുണ്ടായിരുന്നത്. അന്ന്  pwc  ആയിരിക്കാം  അതിന് നേതൃത്വം കൊടുത്തത്്   കാരണം  അന്ന് സെബിയുടെ നിരോധനം ഈ കമ്പനിക്കില്ല.

11. സെബിയുടെ നിരോധനം വന്നതിന് ശേഷമാണ്  മുഖ്യമന്ത്രി ഇവര്‍ക്ക് കണ്‍സള്‍ട്ടന്‍സി  കൊടുത്തത് അതാണ് ഇവിടുത്തെ പ്രശ്‌നം. അങ്ങേക്കെന്താണ് ഈ പ്രൈസ് വാട്ടര്‍ കൂപ്പറിനോട് ഇത്ര സ്‌നേഹം.   പ്രൈസ് വാട്ടര്‍ കൂപ്പറിന് തന്നെ ഈ കണ്‍സള്‍ട്ടന്‍സി കൊടുക്കാന്‍  ആരാണ് പിണറായി നിങ്ങള്‍ക്കധികാരം നല്‍കിയത്്.

12. പ്രൈസ് വാട്ടര്‍ കൂപ്പറിന് നിയമങ്ങള്‍ ലംഘിച്ച്   കണ്‍സള്‍ട്ടന്‍സി കൊടുക്കാന്‍ നിങ്ങള്‍ക്ക് ആര് അധികാരം നല്‍കി.  നിങ്ങള്‍ നടത്തിയത് സ്വജനപക്ഷപാതമാണ് നടത്തിയത്്.

പ്രതിപക്ഷ നേതാവ് എന്ന  ആരോപണങ്ങള്‍  ഒന്നും  ക്‌ളച്ച് പിടിക്കാത്തതിന്റെ  ജാള്യത മറച്ച് വയ്കുന്നതിന് വേണ്ടിയാണ് ആരോപണമുന്നയിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് എ ന്നനിലയില്‍ ഞാനുന്നയിച്ച  ആരോപണങ്ങളില്‍ ഏതില്‍ നിന്നാണ് ഞാന്‍ പിന്‍മാറിയത്. ഏതാണ് അടിസ്ഥാന രഹിതമെന്ന്് മുഖ്യമന്ത്രി പറയണം.

മന്ത്രി ഇ പി ജയരാജന്റെ  ബന്ധനിയമനം     പ്രതിപക്ഷം പുറത്ത്  കൊുവന്നു.   തന്റെ  ബന്ധുവിനെ  പൊതുമേഖലാ സ്ഥാപനത്തിന്റെ എം ഡിയായി നിയമിക്കണമെന്നാവശ്യപ്പെട്ട്്   മന്ത്രി   ജയരാജന്‍    സ്വന്തം ലെറ്റര്‍  ഹെഡില്‍ എഴുതി നല്‍കിയ ഉത്തരവിന്റെ കോപ്പി ഞാന്‍  നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയപ്പോഴാണ് ജയരാജിന് രാജിവക്കേി വന്നത് എന്ന് മുഖ്യമന്ത്രിക്ക് നിഷേധിക്കാന്‍ കഴിയുമോ

2. 2018 ലെ മഹാപ്രളയം  മനുഷ്യനിര്‍മിതമായിരുന്നെന്നും ഡാമുകള്‍ തുറന്ന് വിട്ട് ഈ സര്‍ക്കാരാണ് അത് സൃഷ്ടിച്ചതെന്നും  ഞാന്‍ പറഞ്ഞത് അവസാനം  ഹൈക്കോടതിയുടെ  അമിക്കസ് ക്യുറി മുതല്‍ ഇ ശ്രീധരന്‍ വരെ അംഗീകരിച്ചില്ലേ

3. ബ്രൂവറി ഡിസ്റ്റലറികള്‍ക്ക് അതീവ രഹസ്യമായി അനുമതി നല്‍കി മദ്യാരാജാക്കന്‍മാരില്‍ നിന്ന് കോടികള്‍ പിടുങ്ങാന്‍ സര്‍ക്കാര്‍ നടത്തിയശ്രമം ഞാന്‍ വെളിച്ചത്ത് കൊണ്ടുവന്നില്ലേ  അതോടെ ആ തിരുമാനം സര്‍ക്കാരിന് പിന്‍വലിക്കേി വന്നില്ലേ?

4.    കെ ടി ജലീലിന്റെ ബന്ധുവിനെ  ന്യുന പക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍  അനധികൃതമായി   നിയമിച്ചത് ഞാന്‍ പുറത്ത്  കൊുവന്നപ്പോള്‍     ആ തിരുമാനത്തില്‍  നിന്ന് സര്‍ക്കാരിന് പിന്‍മാറേി വന്നില്ലേ

5. കെ എസ് ഇ ബി ട്രാന്‍സ് ഗ്രിഡ് അഴിമതി  പുറത്ത് കൊുവന്നപ്പോള്‍ അതില്‍ തൃപ്തികരമായ ഒരു വിശദീകരണം നല്‍കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞോ?

6 പൊലീസിലെ  വന്‍ അഴിമതി    ഞാനും പി ടി തോമസ്്് നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യം സര്‍്ക്കാര്‍  അംഗീകരിച്ചില്ല. എന്നാല്‍ സി എ  ജി റിപ്പോര്‍ട്ട്്്്  ഞങ്ങള്‍ പറഞ്ഞതെല്ലാം അക്കമിട്ട് ശരിവച്ചില്ലേ.

7.  കെ ടി ജലീലില്‍ അദാലത്ത് നടത്തി തോറ്റ കുട്ടികളെപ്പോലും ജയിപ്പിച്ച് കൊ് മാര്‍ക്ക് ദാനം നടത്തിയതിനെ  പ്രതിപക്ഷം പുറത്ത് കൊുവന്നപ്പോള്‍ സര്‍ക്കാരിന് അതിന്‍ നിന്ന് പിന്‍മാറേി വന്നുവന്നു. എന്ന് മാത്രമല്ല അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രിയെ ഗവര്‍ണ്ണര്‍ ശാസിക്കുകയും ചെയ്തു.

8. കോവിഡിന്റെ മറവില്‍  സംസ്ഥാനത്തെ ജനങ്ങളടെ ആരോഗ്യവിവരങ്ങള്‍  സപ്രിംഗ്‌ളര്‍ എന്ന അമേരിക്കന്‍  കമ്പനിക്ക്   വില്‍ക്കാന്‍ നടത്തിയ ഗൂഡ ശ്രമവും  പ്രതിപക്ഷം പുറത്ത് കൊുവന്നു.  കോടതി ഇടപെട്ട്  കര്‍ശനമായ നിബന്ധനകളാണ്  സ്പ്രിംഗ്‌ളര്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേി നല്‍കിയത്. അവസാനം പ്രതിപക്ഷം പറഞ്ഞ പോലെ തന്നെ വിവരശേഖരണവും വിശകലനവും സര്‍ക്കാരിന്  ഏറ്റെടുക്കേി വന്നു.   ഇപ്പോള്‍ ഡാറ്റാ അപഗ്രേഡേഷന്റെ  കരാര്‍ മാത്രമാണ് നിലനില്‍ക്കുന്നത്.

9.  ബിവറേജസ് ആപ്പ് കൊുവന്നപ്പോള്‍ തന്നെ  പ്രതിപക്ഷം പറഞ്ഞു.  ഈ ആപ്പ് തട്ടിപ്പാണ്. ഇത് ബാറുടമകള്‍ക്ക്  കൊള്ളലാഭമുാക്കാന്‍  വേണ്ടിയുള്ള അടവാണ്. കേരളത്തിലെ  ചില്ലറ മദ്യവ്യാപാരം  സ്വകാര്യ വല്‍ക്കരിക്കാനുള്ള   നീക്കമാണ് ഇതിലൂടെ  നടക്കുന്നതെന്ന്. ഇപ്പോള്‍  ബാറുകള്‍ കൊള്ളലാഭം കൊയ്യുകയാണ്.   ബിവറേജസിലെ വില്‍പ്പന കുത്തനെ ഇടിഞ്ഞു.  ആപ്പുാക്കിയ സി പി എം സഹയാത്രികനും  ബാര്‍ മുതലാളിമാരും കോടികള്‍ ലാഭമുാക്കി. ഇത് ഞങ്ങള്‍ നേരത്തെ ചൂിക്കാണിച്ചതാണ്.  അത്  തന്നെ സംഭവിച്ചു.

10.   കണ്ണൂരിലെ പൊളിഞ്ഞുപോയ പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍  പമ്പാ ത്രിവേണിയിലെ  കോടിക്കണക്കിന് രൂപയുടെ മണല്‍  സ്വകാര്യ കുത്തക കമ്പനികള്‍ക്ക് തീറെഴുതി നല്‍കാനുള്ള നീക്കത്തിനെ പിന്നിലെ അഴിമതി  പ്രതിപക്ഷം തുറന്ന് കാട്ടി.   ജില്ലാ ക്‌ളകറ്റര്‍ ഇന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ  ഫണ്ട് ഉപയോഗിച്ച് അവിടെ ഇപ്പോള്‍ മണല്‍മാറ്റുകയാണ്യ

11. വൈദ്യുതി ബില്ലുകളിലെ  അമിതമായ വര്‍ധന സര്‍ക്കാര്‍ പിന്‍വലിച്ചതും, പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റില്ലാതെ വരാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പ്രതിപക്ഷം ശക്തമായി മുന്നോട്ട് വന്നത് കൊണ്ടല്ലേ

ഈ പറഞ്ഞതില്‍ ഏത് ആരോപണമാണ് പൊളിഞ്ഞ് പോയതെന്ന് മുഖ്യമന്ത്രി പറയണം.   ഏത് ആരോപണത്തില്‍ നിന്നാണ് ഞാന്‍ പിന്‍മാറിയതെന്ന് മുഖ്യമന്ത്രി പറയണം. ഏത്  ആരോപണത്തിലാണ്  ക്‌ളാരിറ്റിയില്ലാത്തത്്  എന്ന് മുഖ്യമന്ത്രി പറയണം.