ക്യാപ്റ്റനിലെ ജയസൂര്യയുടെ കാരക്ടർ ടീസർ പുറത്തിറങ്ങി

പ്രജീഷ് സെൻ സംവിധാനം ചെയുന്ന ക്യാപ്റ്റൻ എന്ന ചിത്രത്തിലെ
ജയസൂര്യ അവതരിപ്പിക്കുന്ന വി.പി സത്യൻ എന്ന കഥാപാത്രത്തിന്റെ കാരക്ടർ ടീസർ ആണ് പുറത്തിറങ്ങിയത് .

ഒരു സ്പോർട്സ് ഡ്രാമയാണ് ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പ്രജീഷ് സെൻ തന്നെയാണ്.ഈ ചിത്രം ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന വി.പി സത്യന്റെ കഥയാണ് പറയുന്നത്. ജയസൂര്യ നായകനാകുന്ന ഈ ചിത്രത്തിലെ നായികാ അനു സിത്താരയാണ്. രഞ്ജി പണിക്കർ , സിദ്ദിഖ്, ദീപക് പറമ്പോൾ, സൈജു കുറുപ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ടി.ൽ ജോർജ് ആണ്‌ ചിത്രം നിർമ്മിക്കുന്നത്.