ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിന് സിബിഐ നോട്ടീസ് നല്‍കി.

തിരുവനന്തപുരം: ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിന് സിബിഐ നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് അടുത്തമാസം അഞ്ചിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യു.വി. ജോസിനെ ചോദ്യം ചെയ്യാന്‍ സിബി ഐ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയോടെയാണ് നോട്ടീസ് നല്‍കിയത്.