മതവികാരം വ്രണപ്പെടുത്തി; ഭാരതിരാജയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ചെന്നൈ: സംവിധായകന്‍ ഭാരതിരാജയ്ക്ക് എതിരെ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് കേസ് എടുത്തു.  ഹിന്ദുമക്കള്‍ മുന്നണിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.  ജനുവരി 18ന് നടന്ന ഒരു ചടങ്ങിലാണ് ഭാരതിരാജ വിവാദപ്രസ്താവന നടത്തിയത്.

‘ഹിന്ദു ദൈവമായ ഗണപതി തമിഴ്‌നാട്ടുകാരുടെ യഥാര്‍ഥ ദൈവമല്ല, ഇറക്കുമതി ചെയ്തതാണ്’ എന്നാണ് ഭാരതിരാജ പറഞ്ഞത്.  തെളിവുകള്‍ ഉണ്ടെങ്കില്‍ ഭാരതിരാജയ്‌ക്കെതിരെ കേസ് എടുക്കാന്‍ കോടതി പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.  ഇതിനെ തുടന്നാണ് വടപളനി പോലീസ് ഭാരതിരാജയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.