വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി: രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ആലുവ മണപ്പുറം മേൽപ്പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയപേക്ഷയിൽ രണ്ട് മാസത്തിനകം തീരുമാനം എടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച ഹർജി തീർപ്പാക്കിയ കോടതി തുടർനടപടികൾ പൂർത്തിയാക്കാൻ വിജിലൻസിന് നിർദേശം നൽകി.
തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച സത്യവാങ്ങ്മൂലം പരിഗണിച്ചാണ് ജസ്റ്റീസ് സുനിൽ തോമസിന്റ ഉത്തരവ്.

ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാൻ അനുമതി തേടി സർക്കാരിന് അപേക്ഷ നൽകിയിട്ടും നടപടി ഇല്ലന്നായിരുന്നു ഖാലിദ് മുണ്ടപ്പിള്ളിയുടെ പരാതി.
17 കോടി ചെലവ് കണക്കാക്കിയ പാലത്തിന് 33 ചെലവഴിച്ചെന്നും ഇതിൽ അഴിമതി ഉണ്ടായെന്നുമാണ് ആരോപണം.