ന്യൂഡെല്‍ഹി: ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ഇന്ത്യാസന്ദര്‍ശനത്തിന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഫെബ്രുവരിയിലെത്തും. 17 മുതല്‍ 23 വരെ നീളുന്ന സന്ദര്‍ശനത്തില്‍ ആഗ്ര, അമൃത്സര്‍, അഹമ്മദാബാദ്, മുംബൈ, ന്യൂഡെല്‍ഹി തുടങ്ങിയ നഗരങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.

താജ്മഹല്‍, സുവര്‍ണ്ണ ക്ഷേത്രം, ജുമാ മസ്ജിദ്, അക്ഷര്‍ധാം ക്ഷേത്രം തുടങ്ങിയ ചരിത്രപ്രസക്തമായ ഇടങ്ങളിലും കനേഡിയന്‍ പ്രധാനമന്ത്രിയെത്തും. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, വ്യവസായികള്‍ എന്നിവരുമായും ജസ്റ്റിന്‍ ട്രൂഡോ ആശയവിനിമയം നടത്തും.

2012ലാണ് അവസാനമായി ഒരു കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്. 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദര്‍ശിച്ചിരുന്നു.