ഡോക്ടര്‍മാരുടെ സമരം ഗതി നിര്‍ണ്ണയിച്ചത് മുഖ്യമന്ത്രി പിണറായിയുടെ നിലപാട്.മന്ത്രിസഭായോഗത്തില്‍ നടന്നത്.

തിരുവനന്തപുരം:
ഡോക്ടർമാരുടെ സമരം ചർച്ച ചെയ്ത മന്ത്രിസഭായോഗത്തിൽ നടന്നത് നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ
ഉറച്ച നിലാപാടിന് മുന്നിൽ മന്ത്രി കെ.കെ ശൈലജയ്ക്കും മറ്റ്‌
മന്ത്രിമാർക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഡോക്ടർമാരുടെ സമരത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ഞാൻ ഞാൻ എന്നാ വർത്തിച്ച മന്ത്രി കെ.കെ.ശൈലജയോട് മുഖ്യമന്ത്രി ചോദിച്ചു ആരാണ് ഈ ഞാൻ. ആരോഗ്യമന്ത്രി എന്ന നിലയിലാണ് ഡോക്ടർമാരോട് സമരം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടത്‌
എന്ന് വിശദീകരിച്ച മന്ത്രിയോട് ഏത് സമരത്തെക്കുറിച്ചാണ് മിനിസ്റ്റർ സംസാരിക്കുന്നത് എന്നായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്ത
ചോദ്യം.
ഡോക്ടർമാരുടെ സമരത്തെക്കുറിച്ച് എന്നായിരുന്നു മന്ത്രി കെ.കെ.ശൈലജയുടെ മറുപടി.
സമരത്തിന് നോട്ടീസ് കിട്ടിയിരുന്നോ എന്നായി പിണറായി. ലഭിച്ചില്ലെന്ന്‌
ടീച്ചറുടെ മറുപടി. നമ്മളെല്ലാം ട്രേഡ്‌
യൂണിയൻ പ്രവർത്തനത്തിന്റെ ഭാഗമായി വന്നവരല്ലേ. നോട്ടീസ് കൊടുക്കാതെ എപ്പോഴെങ്കിലും സമരം ചെയ്തിട്ടുണ്ടോ എന്ന് പിണറായി. നോട്ടീസ് നൽകാത്ത സമരത്തെ സമരമായി കണക്കാക്കാൻ കഴിയില്ല. ജനങ്ങളോടുള്ള യുദ്ധ
പ്രഖ്യാപനമായിട്ടേ
കാണാൻ കഴിയൂ എന്നും പിണറായി. സമരം ചെയ്യുന്ന ഡോക്ടര്‍മാരോട്‌
ഒരു ചർച്ചയും വേണ്ട എന്ന് കർശനമായി പിണറായി നിർദേശിച്ചു. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ സർവ്വീസിൽ കാണരുത് എന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. പകരം ഡോക്ടർമാരെ കണ്ടെത്താന്‍ മന്ത്രിക്ക് നിർദ്ദേശം നൽകി. ഡോക്ടർമാരുടെ
പി എസ് സി ലിസ്റ്റില്‍
നിന്ന് പെട്ടെന്ന് നിയമനം നടത്തുവാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു
. മന്ത്രിസഭായോഗത്തില്‍
മുഖ്യമന്ത്രിയുടെ കര്‍ശന
നിലപാട്‌
ആയിരുന്നുസമരത്തിനെതിരെ കടുത്ത നിലപാടെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.