കെ.പി മോഹനന് കാബിനറ്റ് റാങ്ക്: വിവരാവകാശ കമ്മീഷനിലും പ്രാതിനിധ്യം നല്‍കാന്‍ സി.പി.എം ആലോചന

പാര്‍ട്ടിക്ക് എംഎല്‍എമാര്‍ ഇല്ലാത്തതിനാല്‍ ബാലകൃഷ്ണപിള്ളക്ക് നല്‍കിയത്‌പോലുള്ള ഒരു കാബിനറ്റ് പദവി ജനതാദാളിന് നല്‍കുവാനാണ് തീരുമാനം. എല്‍ഡിഎഫ് ലേക്ക് വരുന്നതിന് തടസ്സം നില്‍ക്കുന്ന മുന്‍ മന്ത്രി കെ.പി മോഹനന് കാബിനറ്റ് റാങ്ക് നല്‍കി അനുനയിപ്പിക്കുവാനാണ് വീരേന്ദ്രകുമാറിന്റെ ശ്രമം.

ഇത് കൂടാതെ ഇപ്പോള്‍ ഒഴിവ് വന്നിരിക്കുന്ന അഞ്ച് വിവരാവകാശ കമ്മീഷണര്‍ പദവിയില്‍ ഒന്നു ജനതാദളിന് നല്‍കും. കഴിഞ്ഞ തവണ യുഡിഎഫ് പട്ടികയില്‍ ജനതാദള്‍ പ്രതിനിധിയായി അങ്കത്തില്‍ ജയകുമാര്‍ ഉള്‍പ്പെട്ടിരുന്നു.

വീരേന്ദ്രകുമാര്‍ രാജിവെച്ച രാജ്യസഭാ സീറ്റില്‍ ശ്രേയോസ്‌കുമാറിനെ മത്സരിപ്പിക്കുവാനും ആലോചനയുണ്ട്. എല്‍.ഡി.എഫ് ല്‍ ഇപ്പോഴുള്ള ജനതാദള്‍ (സെക്യുലര്‍) ളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം സിപിഐ(എം) മുന്നോട്ട് വച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഈ മാസം അവസാനം വീരേന്ദ്രകുമാര്‍ ദേവഗൗഡയുമായി കൂടികാണുമെന്ന് സൂചനയുണ്ട്.

ദേശീയ തലത്തില്‍ തീരുമാനം ഉണ്ടായാല്‍ സംസ്ഥാനത്ത് മാത്യു ടി.തോമസിന് എതിരു നില്‍ക്കുവാന്‍ കഴിയില്ല. ഫെബ്രുവരിയോടെ എല്‍ഡിഎഫ് ലേക്ക് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുടെ