നീനുവിന്‍റെ പഠനച്ചെലവ് സർക്കാർ‌ ഏറ്റെടുക്കും; കെവിന്‍റെ കുടുംബത്തിന് 10ലക്ഷം ധനസഹായം

തിരുവനന്തപുരം: കെവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകാൻ സര്‍ക്കാര്‍ തീരുമാനം. വാടക വീട്ടിൽ കഴിയുന്ന കെവിന്‍റെ കുടുംബത്തിന് വീട് വയ്ക്കാനും സർക്കാർ സഹായം നല്‍കും. ഭാര്യ നീനുവിന്‍റെ പഠനച്ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനാമായി..

മെയ് 28നാണ് ഭാര്യാ സഹോദരന്‍ തട്ടിക്കൊണ്ടുപോയ നവവരന്‍ കെവിനെ മരിച്ച നിലയില്‍ തെന്‍മലയ്ക്കു സമീപം ചാലിയേക്കര പുഴയില്‍ കണ്ടെത്തിയത്. കെവിനുമായുള്ള പ്രണയം നീനുവിന്‍റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇരുവരും വിവാഹം ചെയ്തു. ഭാര്യവീട്ടുകാരുടെ ഭീഷണി ഭയന്ന കെവിന്‍ ബന്ധുവിന്‍റെ വീട്ടിലേക്ക് മാറി താമസിച്ചെങ്കിലും അവിടെയെത്തിയ നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും കെവിന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.