ഹരിയാനയിൽ ലീഡ് കൈവിട്ട് എൻഡിഎ; മഹാരാഷ്ട്രയിൽ മുന്നിൽ

മുംബൈ: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തുടക്കത്തിലെ വൻ ലീഡ് കൈവിട്ട് എൻഡിഎ സഖ്യം. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകൾ വേണ്ട ഹരിയാനയിൽ ആകെയുള്ള 90 സീറ്റുകളിലെയും ഫലസൂചനകൾ ലഭ്യമാകുമ്പോൾ എൻഡിഎ സഖ്യം 44 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഒരു ഘട്ടത്തിൽ അവർ 55 സീറ്റുകളിൽ മുന്നിലായിരുന്നു. യുപിഎ ഇവിടെ 30 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. മറ്റു കക്ഷികൾക്ക് 16 സീറ്റിൽ ലീഡുണ്ട്.

അതേസമയം, എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് മഹാരാഷ്ട്ര എൻഡിഎ വൻ മുന്നേറ്റമാണ് നടത്തുന്നത്. ഇവിടെ കേവല ഭൂരിപക്ഷത്തിനു വേണ്ടതിലുമധികം സീറ്റുകളിൽ എൻഡിഎ ലീഡു നേടി. നിലവിൽ 185 സീറ്റുകളിൽ ബിജെപി-ശിവസേന സഖ്യം ലീഡു ചെയ്യുകയാണ്. യുപിഎയ്ക്ക് ഇവിടെ 88 സീറ്റുകളിലാണ് ലീഡുള്ളത്. കേവല ഭൂരിപക്ഷത്തിന് മഹാരാഷ്ട്രയിൽ 145 സീറ്റാണ് വേണ്ടത്. വിവിധ സംസ്ഥാനങ്ങളിലായി 2 ലോക്സഭാ മണ്ഡലങ്ങളിലും 49 നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പിലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.