കോന്നിയില്‍ കെ. സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനമല്ല; ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയായി

തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കില്ല. യുവമോര്‍ച്ചാ നേതാവ് എസ് സുരേഷാണ് എന്‍.ഡി.എയ്ക്കായി മത്സരത്തിനിറങ്ങുന്നത്.

കോന്നിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മത്സരിക്കും. എറണാകുളത്ത് സി.ജി രാജഗോപാലും അരൂരില്‍ കെ.പി പ്രകാശ് ബാബുവും മഞ്ചേശ്വരത്ത് രവീശ തന്ത്രിയും മത്സരിക്കും.

നേരത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചേക്കുമെന്നുള്ള സൂചന നല്‍കി കുമ്മനം രാജശേഖരന്‍ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന് താന്‍ മത്സരിക്കണമെന്ന നിലപാടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ഒ.രാജഗോപാല്‍ എം.എല്‍.എയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഒടുവിൽ കുമ്മത്തെ തള്ളിയിരിക്കുകയാണ്.