ബിഎസ്എന്‍എല്ലില്‍ വിആര്‍എസ് പ്രഖ്യാപനം; ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

കേന്ദ്രസര്‍ക്കാര്‍ സ്വയം വിരമിക്കല്‍ വിരമിക്കല്‍ പദ്ധതി (വിആര്‍എസ്) പ്രഖ്യാപിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്ലില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നത് 18000 ജീവനക്കാര്‍. ഇത് വഴി ബിഎസ്എന്‍എല്ലിനും എംടിഎന്‍എലിനും ശമ്പളയിനത്തില്‍ 7000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം ഡിസംബര്‍ നാല് വരെയാണ് ജീവനക്കാര്‍ക്ക് വിആര്‍എസ് സ്വീകരിക്കാനുള്ള സമയപരിധി. നവംബര്‍ 3 നാണ് ഇത് ആരംഭിച്ചത്.
ബിഎസ്എന്‍എലിലെ ഒന്നരലക്ഷം ജീവനക്കാരില്‍ ഒരുലക്ഷം പേരും വിആര്‍എസിന് യോഗ്യതയുള്ളവരാണ്. മറ്റു സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ പോയവരുള്‍പ്പെടെ, 50 വയസ്സും അതിലേറെയും പ്രായമുള്ള ജീവനക്കാരാണ് ഇതിന് യോഗ്യരാവുന്നത്.
നേരത്തെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ബിജെപി, എംടിഎന്‍എല്‍ തൊഴിലാളികള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. അതേസമയം നഷ്ടത്തിലായ ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റേയും പ്രതിസന്ധി ഒഴിവാക്കാന്‍ 69000 കോടി രൂപയുടെ പാക്കേജ്സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവയെ ലയിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
എന്നാല്‍ ഈ നടപടിയെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. താല്‍ക്കാലിക ജീവനക്കാരനായ രാമകൃഷ്ണന്‍ ആണ് ആത്മഹത്യ ചെയ്തത്. വണ്ടൂര്‍ സ്വദേശിയാണ് ഇദ്ദേഹം. നിലമ്പൂര്‍ ബിഎസ്എന്‍എല്‍ ഓഫീസിലാണ് സംഭവം.
നിലമ്പൂര്‍ ഓഫീസില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്ത് വരികയാണ് ഇദ്ദേഹം. പത്ത് മാസമായി ഇദ്ദേഹത്തിന് ശമ്പളം കിട്ടിയിരുന്നില്ല. അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെപത്ത് മാസമായി ശമ്പളമില്ലെന്നാണ് ലഭിക്കുന്ന വിവരം.