കേരളത്തില്‍ ഇനി ബി.എസ്.എന്‍.എല്ലിന്റെ 4ജിയും

തിരുവനന്തപുരം: കേരള സര്‍ക്കിളില്‍ ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ഇടുക്കിയിലെ ഉടുമ്പന്‍ചോല,ചെമ്മണ്ണാര്‍, സേനാപതി, കല്ലുപാലം, എന്നീ പ്രദേശങ്ങളിലാണ് ബിഎസ്എന്‍എല്‍ 4ജി സേവനം ലഭിക്കുക.

വൈകാതെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് 4ജി സേവനം വ്യാപിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായി ബി.എസ്.എന്‍.എല്‍ 4ജി സേവനം അവതരിപ്പിക്കുന്നത് കേരള സര്‍ക്കിളിലാണ്.