സാംബയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ : ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മുകാശ്മീര്‍ : ജമ്മുകാശ്മീരിലെ സാംബയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സാംബയിലെ മാംഗു ചാക് ബിഒപി പ്രദേശത്തായിരുന്നു സംഭവം. അതിര്‍ത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തെതുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പരിശോധന നടത്തുന്നതിനിടെയായിരുന്നു പാക് ആക്രമണം.

പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.