വേദാന്ത ഗ്രൂപ്പിനെതിരെ ബ്രിട്ടനിലെ പ്രതിപക്ഷം രംഗത്ത്

ലണ്ടന്‍: തൂത്തുക്കുടിയില്‍ പോലീസ് വെടിവയ്പ്പില്‍ 13 പേരെ കൊലപ്പെടുത്താന്‍ കാരണക്കാരായ വേദാന്ത ഗ്രൂപ്പിനെതിരെ ബ്രിട്ടനിലെ പ്രതിപക്ഷം രംഗത്ത്. ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യാവകാശങ്ങളും പരിസ്ഥിതിനിയമങ്ങളും ലംഘിച്ചാണ് വേദാന്ത പ്രവര്‍ത്തിക്കുന്നത്.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് വേദാന്തയെ ഒഴിവാക്കണമെന്ന് ബ്രിട്ടനിലെ പ്രതിപക്ഷപാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. കമ്പനി നടത്തുന്ന നിയമലംഘനങ്ങളെ കുറിച്ച് ബ്രിട്ടണ്‍ ഗവണ്‍മെന്റ് അന്വേഷിക്കണം. ശനിയാഴ്ച ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനുമുന്നില്‍ വേദാന്ത ഗ്രൂപ്പിനെതിരെ വന്‍ പ്രതിഷേധം നടന്നു.