ബ്രസീലും ഞെട്ടി;. മഞ്ഞപ്പടയെ ഞെട്ടിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് സമനില നേടി.

റഷ്യ:അർജന്റീനയ്ക്കു പിന്നാലെ ഗ്രൂപ്പ് ഇയിലെ രണ്ടാം മൽസരത്തിൽ ബ്രസീലും സമനിലയിൽ കുരുങ്ങി. ലോക ആറാം നമ്പർ ടീമായ സ്വിറ്റ്സർലൻഡാണ് ബ്രസീലിനെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ നേടി. 35–ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോയിലൂടെ മുന്നിൽക്കയറിയ ബ്രസീലിനെ 50–ാം മിനിറ്റിൽ സ്യൂബർ നേടിയ ഗോളിലാണ് സ്വിസ്പ്പട സമനിലയിൽ പിടിച്ചത്. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു.

ഇരുപതാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീന്യോയുടെ എണ്ണം പറഞ്ഞ ഗോളില്‍ ലീഡ് നേടിയപ്പോള്‍ ഒരു വമ്പന്‍ ജയമാണ് ബ്രസീലിന്റെ ആരാധകര്‍ സ്വപ്‌നം കണ്ടത്. എന്നാല്‍, പ്രതിരോധത്തിലെ അവസാന പഴുതും അടച്ച് കൂടുതല്‍ ഗോള്‍ വഴങ്ങാതെ കളിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് വീണു കിട്ടിയ അവസരത്തില്‍ അവരടെ വല കുലുക്കി സമനില സ്വന്തമാക്കുകയും ചെയ്തു. അമ്പതാം മിനിറ്റില്‍ സ്റ്റീവന്‍ സൂബറാണ് സമനില ഗോള്‍ നേടിയത്.

പിഴവറ്റ പ്രതിരോധത്തിന് പേരുകേട്ടവരാണ് സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍. ഈ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ സാക്ഷാല്‍ നെയ്മറുടെ ബ്രസീലിനുമായില്ല. ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഇയില്‍ സ്വിസ് നിരയോട് സമനില വഴങ്ങാനായിരുന്നു കിരീടത്തില്‍ കുറഞ്ഞ മറ്റൊന്നും സ്വപ്‌നം കാണാത്ത ബ്രസീലിന്റെ വിധി

ഏതാണ്ട് അര്‍ജന്റീനയെ ഐസ്‌ലഡ് വരിഞ്ഞിട്ട പോലെ തന്നെയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡ് ബ്രസീലിനെയും തളച്ചത്. ബ്രസീലിന്റെ പ്രധാന ആക്രമണ കുന്തമുനയായ നെയ്മറെ ഇടംവലം നിന്ന് പൂട്ടിക്കളയുകയായിരുന്നു സ്വിസ്. കടുത്ത പ്രതിരോധ തന്ത്രങ്ങള്‍ തന്നെയാണ് അവര്‍ നെയ്മര്‍ക്കും കുട്ടീന്യോയ്ക്കും ജീസസിനുമെല്ലാമെതിരെ പ്രയോഗിച്ചത്.