ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ്

Brazilian President Jair Bolsonaro during the ceremony to extend emergency aid to informal workers, at the Planalto Palace, in Bras??lia, Brazil, on June 30, 2020. Photo: DIDA SAMPAIO/ESTADAO CONTEUDO (Agencia Estado via AP Images)

 

റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ ലൈവ്
ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇക്കാര്യം
സ്ഥിരീകരിച്ചത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍
ഉപയോഗിക്കുന്നുണ്ട്.
ലോകത്ത്
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രണ്ടാമത്തെ
രാജ്യമാണ് ബ്രസീല്‍. 65,000ല്‍ അധികം
മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 16
ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ രോഗം
സ്ഥിരീകരിച്ചു.
നേരത്തെ കോവിഡിനെ നിസ്സാരവല്‍ക്കരിച്ച്
സംസാരിക്കുകയും നിയന്ത്രണത്തിനായി രാജ്യം
അടച്ചിട്ടതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു
ബൊല്‍സൊനാരോ. കോവിഡ് ഒരു കെട്ടുകഥയാണെന്നും
വിഭ്രാന്തിയുള്ളവരാണ്
മുന്‍കരുതലെടുക്കുന്നതെന്നുമായിരുന്നു പ്രസിഡന്റ്
അഭിപ്രായപ്പെട്ടത്.