കണ്ണൂരിലെ കള്ളവോട്ട്: 9 ലീഗുകാർക്കും ഒരു സിപിഎമ്മുകാരനും എതിരെ പോലീസ് കേസെടുത്തു

കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് ചെയ്തവർക്കെതിരെ പോലീസ് കേസെടുത്തു. പാമ്പുരുത്തിയിൽ കള്ളവോട്ട് ചെയ്ത മുസ്‍ലിം ലീഗ് പ്രവർത്തകർക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു. മുസ്‍ലിം ലീഗ് പ്രവർത്തകരായ അബ്ദുൽ സലാം, മർഷാദ്, കെ.പി.ഉനൈസ്, കെ.മുഹമ്മദ് അനസ്, മുഹമ്മദ് അസ്‍ലം, അബ്ദുൽ സലാം, കെ.പി.സാദിഖ്, ഷമൽ മുബഷിർ എന്നിവർക്കെതിരെയാണു മയ്യിൽ സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. കണ്ണൂരിലെ ധര്‍മടം മണ്ഡലത്തിലെ കള്ളവോട്ടില്‍ സിപിഎം പ്രവര്‍ത്തകനായ എ.കെ.സായൂജിനെതിരെ കൂത്തുപറമ്പ് പൊലീസും കേസെടുത്തിട്ടുണ്ട്. പ്രവാസികളായ 28 പേരുടെ വോട്ടുകൾ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി എൽഡിഎഫ് ബൂത്ത് ഏജന്റ് നൽകിയ പരാതി നൽകിയിരുന്നു.

കണ്ണൂരില്‍ വീണ്ടും കള്ളവോട്ടു നടന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളുടെയും ക ക്ടറുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ധര്‍മടത്തെ ബൂത്ത് 52 ലെയും പാമ്പുരുത്തി എയുപി മാപ്പിള സ്കൂളിലെയും കള്ളവോട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചത്.
പാമ്പുരുത്തിയില്‍ 9 പേരാണ് കള്ളവോട്ട് ചെയ്തത്. ചിലര്‍ രണ്ട് തവണ ചെയ്തിട്ടുണ്ട്. പാമ്പുരുത്തി 166ാം നമ്പര്‍ ബൂത്തിലെ മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കും. പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗുരുതര കൃത്യവിലോപം കാണിച്ചെന്നു തെളിഞ്ഞിട്ടു