ആലപ്പുഴ കടപ്പുറത്ത് കാണാതായ രണ്ടര വയസുകാരൻ്റെ മൃതദേഹം പുന്നപ്ര കടപ്പുറത്ത് അടിഞ്ഞു

അമ്പലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് വെച്ച് അമ്മയുടെ കയ്യിൽ നിന്നും വഴുതി തിരമാലകളിൽപ്പെട്ട വടക്കാഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടിൽ ലക്ഷമണൻ
– അനിത ദമ്പതികളുടെ മകൻ ആദി കൃഷ്ണയുടെ മൃതദേഹമാണ് പുന്നപ്ര വിയാനി കടപ്പുറത്ത് ഇന്ന് പുലർച്ചെയോടെ അടിഞ്ഞത്.കോവിഡ് ഭീതി
നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ മൃതദേഹം അടിഞ്ഞതു കണ്ട് അടുത്തേയ്ക്കു ചെല്ലാതെ പോലീസിനെ വിവരം അറിയിക്കുകയായിരു ന്നു. തുടർന്ന്
പുന്നപ്ര സ്റ്റേഷനിലെ എസ്.ഐ അബ്ദുൾ റഹിം, എ.എസ്.ഐ സിദ്ദിഖ് എന്നിവർ ചേർന്ന് തിരമാലകളിൽ അല അടിച്ച് കിടന്ന മൃത ദേഹം കരയിലേക്ക് മാറ്റി
ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിയ്ക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.ഞായറാഴ്ച ഉച്ചയ്ക്ക് 2-45 ന് അനിത
മക്കളായ അഭിനവ് കൃഷ്ണ, ആദി കൃഷ്ണ, അനിതയുടെ സഹോദര പുത്രനായ ഹരികൃഷ്ണൻ എന്നിവർ തിരയിൽപ്പെട്ടത്.
അനിതയുടെ ബന്ധുവായ ആലപ്പുഴ സ്വദേശി ചാത്തനാട് ഇന്ദിരാ ജംഗ്ഷനിൽ താമസിക്കുന്ന ബിനു 3 പേരെ രക്ഷപെടുത്തിയെങ്കിലും ആദി കൃഷ്ണ
കൂറ്റൻ തിരമാലയിൽ പെടുകയായിരുന്നു. 3 ദിവസം മുൻപാണ് അനിതയും കുട്ടികളും കുടുംബവീടായ തൃശൂർ പൂവൻചിറ പുതിയ പറമ്പിൽ സഹോദരൻ്റെ
വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം അമ്മയുടെ അനുജത്തി സന്ധ്യയുടെ വീടായ ആലപ്പുഴ ചാത്തനാട് രാജി സദനത്തിൽ എത്തിയത്.ഞായറാഴ്ച
ഉച്ചഭക്ഷണത്തിനു ശേഷം സന്ധ്യയുടെ ഭർത്താവ് ബിനു വാഹനത്തിൽ ഇവരുമായി ആലപ്പുഴ ബീച്ചിൽ എത്തുകയായിരുന്നു. ബിനു വാഹനം പാർക്ക് ചെയ്യാൻ
പോയ സമയത്ത് അനിത കുട്ടികളുമായി തീരത്തേക്കു പോകുകയും, തീരത്ത് നിന്ന് സെൽഫി എടുക്കുന്നതിനിടയിൽ കുറ്റൻ
തിരമാലയിൽപ്പെടുകയുമായിരുന്നു.ഇവരുടെ കരച്ചിൽ കേട്ട് എത്തിയ ബിനു ഇവരെ രക്ഷിക്കുന്നതിനിടെ അനിതയുടെ കയ്യിൽ നിന്നും ആദി കൃഷ്ണവഴുതി
തിരമാലയിൽപ്പെട്ട് കാണാതാവുകയായിരുന്നു. കോസ്റ്റ് ഗാർഡ്, പോലീസ്, ലൈഫ് ഗാർഡ്, എന്നിവർ സംഭവം നടന്ന ഞായറാഴ്ച ഉച്ചമുതൽ തിരച്ചിൽ
ആരംഭിച്ചെങ്കിലും .മൃതദേഹം കണ്ടെത്തിയിരുന്നില്ല
തുടർന്ന് സംഭവം അറിഞ്ഞ് ആലപ്പുഴ സൗത്ത് സിഐ എം കെ രാജേഷും സ്ഥലത്ത് എത്തിയിരുന്നു