ഗിസ പിരമിഡുകൾക്ക് സമീപം സ്ഫോടനം; 17 വിനോദ സഞ്ചാരികൾക്ക് പരിക്ക്

കൈറോ: ഈജിപ്തിലെ ഗിസ പിരമിഡുകൾക്ക് സമീപത്ത് സ്ഫോടനം. സ്ഫോടനത്തിൽ 17 വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഗ്രാന്റ് ഈജിപ്ഷ്യൻ മ്യൂസിയത്തിന് സമീപമാണ് സഫോടനം നടന്നത്.

സ്ഫോടനത്തിൽ പിന്നിൽ മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളെന്നാണ് സംശയം. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഡിസംബറിൽ ഗിസ പിരമിഡിനു സമീപമുണ്ടായ പൊട്ടിത്തെറിയിൽ 4 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.