ബി.ജെ.പി ജെ.ഡി.എസ് എം.എൽ.എയ്ക്ക് 100 കോടി വാഗ്ദാനം ചെയ്‌തെന്ന് കുമാരസ്വാമി

ബെംഗളൂരു: എന്തുമാർഗത്തിലൂടെയും കർണാടകത്തിൽ സർക്കാർ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ബി.ജെ.പി കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഒരു ജെ.ഡി.എസ് എം.എൽ.എയ്ക്ക് 100 കോടി വീതം നൽകാമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവർ ചെയ്യേണ്ടത്. ഇൻകംടാക്സ് ഉദ്യോഗസ്ഥരൊക്കെ എവിടെപ്പോയിയെന്നും കുമാരസ്വാമി ചോദിച്ചു.

ജെഡിഎസ് എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിരുന്നു. ഇത് എം.എൽ.എമാരെ സ്വാധീനിച്ച് ബിജെപി പാളയത്തിലെത്തിക്കാനാണ് എന്നാണ് മറ്റു പാർട്ടികൾ ആരോപിക്കുന്നത്.