രണ്ട് കയ്യിലും തോക്കും പിടിച്ച് ബോളിവുഡ് ഗാനത്തിൽ ചുവട് പിടിച്ച് ബിജെപി എംഎൽഎ

ന്യൂ ഡൽഹി: ഇരു കയ്യിലും തോക്ക് മാറി മാറി പിടിച്ച് ബോളിവുഡ് ഗാനത്തിൽ ചുവട് വെയ്ക്കുന്ന ബിജെപി യുടെ എം എൽ എ യായ പ്രണവ് ചാമ്പ്യന്റെ വീഡിയോ വൈറൽ ആവുകയാണ്. ഉത്തരാഖണ്ഡിൽ നിന്നുള്ള എം എൽ എയാണ് ഇദ്ദേഹം. കൈയ്യിൽ നാല് തോക്കുകളുമേന്തിയാണ് അണികൾക്കൊപ്പം ഐറ്റം നമ്പര്‍ ഗാനത്തിന് ചുവടുവെച്ചത്.

ഉത്തരാഖണ്ഡില്‍ മറ്റാര്‍ക്കും ഇങ്ങനെ ചെയ്യാനാകില്ലെന്ന് അണികള്‍ പറയുമ്പോള്‍ ഉത്തരാഖണ്ഡില്‍ തന്നെയല്ല ഇന്ത്യയില്‍ ആര്‍ക്കും ഇത് പറ്റില്ലെന്നായിരുന്നു ഇതിന് ബി.ജെ.പി എം.പി മറുപടി നല്‍കുന്നത്.

സംഭവം വിവാദമായതോടെ, തോക്കിന് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അടുത്തിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.