താജ്മഹലിന്റെ പേര് രാംമഹല്‍ എന്നാക്കണം; ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ

ഡൽഹി: താജ്മഹലിന്റെ പേര് രാംമഹല്‍ എന്നോ ശിവജി മഹല്‍ എന്നോ ആക്കി മാറ്റണം എന്ന ആവശ്യവുമായി ബിജെപി എംഎല്‍എ. എംഎല്‍എ സുരേന്ദ്ര സിംഗാണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുഗള്‍ ഭരണാധികാരികള്‍ മാറ്റിയ റോഡുകളുടെയും സ്മാരകങ്ങളുടെയും പേരുകള്‍ മാറ്റണം എന്നും എംഎല്‍എ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ മണ്ണിലാണ് നിര്‍മിച്ചത് എന്നുള്ളതുകൊണ്ടാണ് മുഗള്‍ രാജാക്കന്മാര്‍ നിര്‍മിച്ച സ്മാരകങ്ങള്‍ നശിപ്പിക്കാത്തത്. എനിക്ക് ഒരു അവസരം ലഭിച്ചാല്‍ താജ്മഹലിന്റെ പേര് രാഷ്ട്ര ഭക്ത് മഹല്‍ എന്നാക്കി മാറ്റും എന്നും സുരേന്ദ്ര സിംഗ് പറയുന്നു.