ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി നേതാവ് മദ്യം വിളമ്പി; സ്‌കൂള്‍ കുട്ടികള്‍ക്കും ഭക്ഷണത്തിനൊപ്പം മദ്യം നല്‍കി

ലഖ്‌നൗ: ക്ഷേത്രത്തില്‍ സംഘടിപ്പിച്ച സത്കാരത്തില്‍ ബിജെപി നേതാവ് ഭക്ഷണത്തിനൊപ്പം മദ്യവും വിളമ്പിയത് വിവാദമാകുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ നിതിന്‍ അഗര്‍വാള്‍ ആണ് മദ്യം വിളമ്പിയത്. ഭക്ഷണപ്പൊതിക്കൊപ്പം ഒരോ കുപ്പി മദ്യമാണ് നല്‍കിയത്.

ഹര്‍ദോയിലെ ശ്രാവണ ദേവി ക്ഷേത്രത്തില്‍ വച്ച് നടന്ന പരിപാടിയിലാണ് മദ്യം വിളമ്പിയത്. പരിപാടിയില്‍ പങ്കെടുത്ത സ്‌കൂള്‍ കുട്ടികള്‍ക്കും മദ്യക്കുപ്പിയടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്‌തെന്നാണ് ആരോപണം. കുട്ടികള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്ലാസ്റ്റിക് കുപ്പികളിലാക്കിയാണ് മദ്യം വിതരണം ചെയ്തത്. ഇതിന്റെ വീഡിയോയും പുറത്ത് വന്നതോടെ പ്രതിപക്ഷത്തുളവരുള്‍പ്പെടെ വിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തി.

നിതിന്റെ പിതാവ് നരേഷ് അഗര്‍വാളും സത്കാരത്തില്‍ സന്നിഹിതനായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് നരേഷ് അഗര്‍വാള്‍ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് മാറിയത്. സ