സീ​റ്റി​നാ​യി ബി​ജെ​പി​യി​ൽ പി​ടി​വ​ലി; സുരേഷ് ഗോപിയും പരിഗണനയില്‍

ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കേ​ര​ള​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. പ​ത്ത​നം​തി​ട്ട സീ​റ്റി​നാ​യി നാ​ല് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വം ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ​ത്.

കെ.​സു​രേ​ന്ദ്ര​ൻ, എം.​ടി.​ര​മേ​ശ്, പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ ഈ ​സീ​റ്റി​നാ​യി ആ​ദ്യം മു​ത​ൽ ത​ന്നെ ശ്ര​മി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​വും ഈ ​സീ​റ്റി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ കേ​ന്ദ്ര​നേ​തൃ​ത്വം വെ​ട്ടി​ലാ​യി.

തൃ​ശൂ​ർ അ​ല്ലെ​ങ്കി​ൽ പ​ത്ത​നം​തി​ട്ട എ​ന്നാ​ണ് കെ.​സു​രേ​ന്ദ്ര​ന്‍റെ ആ​വ​ശ്യം. ആ​ദ്യം മ​ത്സ​ര​രം​ഗ​ത്തേ​ക്ക് ഇ​ത്ത​വ​ണ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ എം.​ടി.​ര​മേ​ശ് പ​ത്ത​നം​തി​ട്ട​യി​ലാ​ണെ​ങ്കി​ൽ മാ​ത്രം താ​ൻ മ​ത്സ​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

കേന്ദ്രനേതൃത്വത്തിന്‌ നല്‍കിയ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ടോം വടക്കന്റെ പേരില്ല.പട്ടിക തയ്യാറാക്കി കഴിഞ്ഞതിന് ശേഷമാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. ടോം വടക്കന്‍ മത്സരിക്കണോ വേണ്ടയോ എന്ന് കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ചാലക്കുടി സീറ്റുകളെ ചൊല്ലിയാണ് ബിജെപിയില്‍ ആശയക്കുഴപ്പം രൂക്ഷമായി നിലനില്‍ക്കുന്നത്. അതെ സമയം കൊല്ലത്ത് സുരേഷ് ഗോപിയുടെ പേരും പരിഗണനയില്‍ ഉണ്ട്.

ഇ​ന്ന് ചേ​രു​ന്ന പാ​ർ​ട്ടി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​ക.

കേരളത്തിലെ ബിജെപി സാധ്യതാപട്ടിക ഇങ്ങനെ:

തിരുവനന്തപുരം- കുമ്മനം രാജശേഖരന്‍
ആറ്റിങ്ങല്‍– പി.കെ.കൃഷ്ണദാസ്
കൊല്ലം – സി.വി.ആനന്ദബോസ് അല്ലെങ്കിൽ സുരേഷ് ഗോപി
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രൻ അല്ലെങ്കിൽ പി.എസ്.ശ്രീധന്‍പിള്ള
മാവേലിക്കര- പി.എം. വേലായുധന്‍
കണ്ണൂര്‍- സി.കെ. പത്മനാഭന്‍