ഒഡീഷ മുഖ്യമന്ത്രിയ്‌ക്കൊപ്പം മമതാ ബാനര്‍ജി; മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ഒപ്പമുള്ള തരത്തില്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബാബുയ ഘോഷ് എന്നയാളെയാണ് പശ്ചിമ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ചിത്രത്തിനൊപ്പം അപകീര്‍ത്തിപ്പെടുന്ന കമന്റും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കില്‍ ആണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകും. എന്നാല്‍ ഒരു പെണ്‍കുട്ടി വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും എന്നാണ് പശ്ചിമബംഗാള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് ഇയാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.