ഇന്ന് മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ ജൻമശതാബ്ദി

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.വി. നരസിംഹ റാവുവിന്റെ നൂറാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. രാജ്യം അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ അദ്ദേഹത്തിന് പുഷ്പാഞ്ജലി അര്‍പ്പിച്ചു.

1991മുതൽ 1996വരെ ഇന്ത്യൻ പ്രധാന മന്ത്രി. 16ഭാഷകൾ വരെ എഴുതാനും, വായിക്കാനും കഴിയുമായിരുന്ന മഹാപണ്ഡിതനും സഹൃദയനുമായിരുന്ന കുശാഗ്ര ബുദ്ധി യായിരുന്ന രാഷ്ട്രീയക്കാരൻ,, ഏകികൃത ആന്ധ്രയുടെ മുഖ്യമന്ത്രിയും,, വിദേശ കാര്യമടക്കമുള്ള സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയുമായിരുന്ന റാവു എല്ലാം വിട്ടൊഴിഞ്ഞു ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് 91ൽ ആന്ധ്രയിലേക്ക് തിരിച്ചു പോയി, കോൺഗ്രസ്‌ നേതൃത്വവുമായി അത്ര സുഖത്തിലല്ലാതെ ഒരു പെട്ടിയുമായി ഏകനായി നാട്ടിൽ വിമാനമിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രം അന്ന് മാധ്യമങ്ങളിൽ വന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു,,,

പക്ഷെ വിധി റാവുവിന്റെ തലവര മാറ്റി,, രാഷ്ട്രത്തിന്റെയും,,, രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടി,, കെ. കരുണാകരൻ അടക്കമുള്ളവരുടെ വലിയ സഹായത്തോടെ റാവു കേന്ദ്രത്തിൽ മന്ത്രിസഭയുണ്ടാക്കി.

മൻമോഹൻ സിങ്ങുമായിച്ചേർന്നു റാവു നമ്മുടെ സമ്പത് വ്യവസ്ഥ പൊളിച്ചെഴുതി, ആഗോളീകരണ സമ്പത് വ്യവസ്ഥയുടെ ഭാഗമായി മാറാതെ നമുക്ക് വേറെ വഴിയുമില്ലായിരുന്നു,,,

റാവു.. മൻമോഹൻ കൂട്ടുകെട്ട് തുടങ്ങി വച്ച മൻമോഹണോമിക്സിന്റെ പ്രഭാവത്തിൽ നിന്ന് വിട്ടു മാറാൻ പിന്നീട് വന്ന ഒരു ഭരണ കൂടത്തിനും കഴിഞ്ഞിട്ടില്ലെന്നത് വസ്തുത.