ട്രാക്ടറിൽ നിന്ന് മുട്ടയെ സംരക്ഷിക്കാൻ ചിറക് വിരിച്ച് അമ്മ പക്ഷി; വീഡിയോ കാണാം

കൃഷിയിടത്തിലൂടെ വരുന്ന ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച് നിന്ന് തന്റെ കഞ്ഞുങ്ങളെ കാക്കാന്‍ ശ്രമിക്കുന്ന ഒരു അമ്മ പക്ഷിയുടെ വീഡിയോ വൈറലാവുകയാണ്. സിജിടിഎന്‍ ആണ് ചൈനയിലെ യുലാന്‍ക്വാബില്‍ നിന്നുള്ള വീഡിയോ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്തത്. തവിട്ടു നിറമുള്ള ഒരു ചെറിയ പക്ഷി ട്രാക്ടര്‍ അടുത്തെത്തുമ്പോള്‍ ചിറകുവിടര്‍ത്തി പാഞ്ഞു വന്നു ഡ്രൈവറുടെ ശ്രദ്ധ ആകർഷിച്ച് മുട്ടകളെ സംരക്ഷിക്കുകയാണ്.

പക്ഷി വരുന്നത് കണ്ട് ഡ്രൈവർ പുറത്തിറങ്ങി നോക്കുകയും, ഇതിനു ശേഷം കുപ്പിയിൽ വെള്ളം വെച്ച് നല്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.