“ഐസ്‌ലന്‍ഡിനെ സൂക്ഷിക്കണം”, അര്‍ജന്റീനയെക്കുറിച്ചുള്ള സതീവന്‍ ബാലന്റെ വിലയിരുത്തല്‍ സത്യമായി

തിരുവനന്തപുരം: റഷ്യന്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ കളി ആരാധകരെ നിരാശയിലാഴ്ത്തി ഐസ്‌ലന്‍ഡുമായി സമനിലയില്‍ എത്തി നില്‍ക്കുമ്പോള്‍ ഐസ്‌ലന്‍ഡിനെ വില കുറച്ച് കാണരുതെന്ന മലയാളി ഫുട്‌ബോള്‍ കോച്ച് സതീവന്‍ ബാലന്റെ വാക്കുകള്‍ പ്രവചനപരമാവുന്നു.
മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയിലെ ഐസ്‌ലന്‍ഡുമായിട്ടായിരുന്നു അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. എന്നാല്‍ മത്സരം പ്രതീക്ഷിക്കുന്ന പോലെ ഏകപക്ഷീയമായിരിക്കില്ല എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേയ്ക്ക് സന്തോഷ് ട്രോഫി എത്തിച്ച പരിശീലകന്‍ എംഫ്‌ളിന്റ് മീഡിയയോട് പറഞ്ഞിരുന്നു.
‘അട്ടിമറികള്‍ക്ക് കഴിയുന്ന ടീമാണ് ഐസ്‌ലന്‍ഡ്. ഒത്തിണക്കത്തോടെ കളിക്കാനും അതിലൂടെ ഗോള്‍ കണ്ടെത്താനും അവര്‍ക്ക് കഴിയുന്നുണ്ട്. യോഗ്യത മത്സരങ്ങളില്‍ അതവര്‍ തെളിയിച്ചതുമാണ്.’ സതീവന്‍ ബാലന്റെ വാക്കുകള്‍.
മെസ്സി ഉണര്‍ന്ന് കളിച്ചാല്‍ മാത്രമെ അര്‍ജന്റീനക്ക് രക്ഷയുണ്ടാവൂ എന്നും അല്ലാത്ത പക്ഷം അര്‍ജന്റീനയുടെ ഗോള്‍ വല ചലിപ്പിക്കാനുള്ള കരുത്ത് ഐസ്‌ലന്‍ഡിനുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.