ഹൈ ബിപിയെയും, പ്രമേഹത്തെയും നിയന്ത്രിക്കാൻ ബീറ്റ് റൂട്ട്

fresh sliced beetroot on wooden surface

ബീറ്റ്‌റൂട്ട് ജ്യൂസ് ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടി ബീറ്റ്‌റൂട്ട് ഉപയോഗിക്കാവുന്നതാണ്. രക്തസമ്മര്‍ദ്ദം മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം പലപ്പോഴും ഹൃദയാഘാതം, പക്ഷാഘാതം, വൃക്കയുടെ അനാരോഗ്യം തുടങ്ങി പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് രക്തസമ്മര്‍ദ്ദം കാരണമാകുന്നത്.

രക്തസമ്മര്‍ദ്ദം

ബീറ്റ്‌റൂട്ട് ഉപയോഗിക്കുന്നതിലൂടെ അത് രക്തസമ്മര്‍ദ്ദം കുറക്കുന്നുണ്ട്. എത്ര പഴകിയ രക്തസമ്മര്‍ദ്ദം ആണെങ്കിലും അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് ബീറ്റ്‌റൂട്ട്. ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം മികച്ചതാണ്. പലരിലും നമ്മുടെ തന്നെ ചില ശീലങ്ങളാണ് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. പുകവലി, മദ്യപാനം എന്നീ അവസ്ഥകള്‍ എല്ലാം പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചില ഭക്ഷണശീലങ്ങളും ഇത്തരം അവസ്ഥകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ബീറ്റ്‌റൂട്ട് ഉപയോഗിക്കുന്നതിലൂടെ അത് രക്തസമ്മര്‍ദ്ദം കുറക്കുന്നുണ്ട്.

ഉപയോഗിക്കേണ്ട വിധം:

ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഇത് മിക്‌സിയില്‍ നല്ലതു പോലെ അടിച്ചെടുക്കുക. അതിന് ശേഷം അല്‍പം നാരങ്ങ നീര് ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. നാരങ്ങ നീര് വേണമെന്നുണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി. ദിവസവും ഇത് രാവിലെ വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. കുറച്ച് ദിവസം കഴിച്ചാല്‍ തന്നെ അത് രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ കുറവ് വരുത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. അതിന് പെട്ടെന്നുള്ള പരിഹാരമാണ് ബീറ്റ്‌റൂട്ട് നീര്.

ശരീരത്തിലെ ടോക്‌സിനെ ചെറുക്കാൻ

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട് ബീറ്റ്‌റൂട്ട് ജ്യൂസ്. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്നുണ്ട്. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിലൂടെ അത് ശരീരം ക്ലീന്‍ ആക്കി എടുക്കുന്നു. മാത്രമല്ല രക്തത്തിലെ ഹിമോ ഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ദിവസവും ശീലമാക്കാവുന്നതാണ് ഇത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തിലെ പഴയ കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

Clogged Artery with platelets and cholesterol plaque, concept for health risk for obesity or dieting and nutrition problems

പ്രമേഹം

പ്രമേഹം കുറക്കുന്നതിന് രക്തസമ്മര്‍ദ്ദം പോലെ നമ്മളെ വലക്കുന്ന ഒന്നാണ് പ്രമേഹവും. പ്രമേഹം കുറക്കുന്ന കാര്യത്തില്‍ ഒരു ഗ്ലാസ്സ് ബീറ്ററൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് നല്ലതാണ്. എത്ര പഴകിയ പ്രമേഹം ആണെങ്കിലും അതിനെ പരിഹരിക്കുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നുണ്ട്. ഇതില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. അതുകൊണ്ട് തന്നെ ഇത് പ്രമേഹരോഗികള്‍ക്ക് ഒരു കാരണവശാലും പ്രശ്‌നമായി മാറുന്നില്ല.