കൊവിഡ് തീരുന്നതുവരെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ വരുന്ന എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികള്‍ക്ക് പുറമേയാണിത്. മറ്റുള്ള പ്രവൃത്തി ദിനങ്ങളില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കാന്‍ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.